Birthday gift | 'പ്രായം പറയാന്‍ പറ്റില്ല, അമ്മയ്ക്ക് ഇപ്പോഴും സ്വീറ്റ് സെവന്റീന്‍ ആണ്; നടി സുബ്ബലക്ഷ്മിക്ക് പിറന്നാള്‍ സമ്മാനം നല്‍കി താര കല്യാണ്‍
Jan 31, 2023, 14:48 IST
കൊച്ചി: (www.kvartha.com) അമ്മ സുബ്ബലക്ഷ്മിയുടെ പിറന്നാളിനോട് അനുബന്ധിച്ച് സ്‌പെഷ്യല്‍ വ്ളോഗുമായി എത്തിയിരിക്കുകയാണ് നടിയും നര്‍ത്തകിയുമായ താര കല്യാണ്‍. 'പ്രായം പറയാന്‍ പറ്റില്ല. അമ്മയ്ക്ക് ഇപ്പോഴും സ്വീറ്റ് സെവന്റീന്‍ ആണ് എന്നാണ് പിറന്നാളിനെ കുറിച്ച് താര പറയുന്നത്.
അമ്മയ്ക്ക് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ ജൂവലറിയില്‍ പോകുന്നതും മകള്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്. തുടര്‍ന്ന് സുബ്ബലക്ഷ്മി താമസിക്കുന്ന ഫ് ളാറ്റില്‍ എത്തി സര്‍പ്രൈസ് സമ്മാനം നല്‍കുന്നതും കാണാം.
ഒരു ചെറിയ സ്വര്‍ണ മാല ആണ് സമ്മാനമായി നല്‍കുന്നത്. സമ്മാനം സ്വീകരിക്കുമ്പോള്‍ കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തനിക്ക് അല്‍പം സ്വര്‍ണം കിട്ടുന്നതെന്നാണ് സുബ്ബലക്ഷ്മിയമ്മയുടെ പ്രതികരണം. താരയ്ക്ക് ദോശ ഉണ്ടാക്കി കൊടുത്ത ശേഷമാണു സുബ്ബലക്ഷ്മിയമ്മ അവരെ യാത്രയാക്കുന്നത്. പൊങ്കല്‍ പ്രമാണിച്ച് അമ്മ വരച്ച ചിത്രവും താര പ്രേക്ഷകരെ കാണിക്കുന്നുണ്ട്.
നിരവധി പേരാണ് വീഡിയോക്ക് താഴെ മുത്തശ്ശിക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. അമ്മക്കിളിക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു വളരെ സ്‌നേഹത്തോടെ എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.
സീരിയസ് റോളുകളിലൂടെയും വില്ലത്തി വേഷങ്ങളിലൂടെയും ശ്രദ്ധ നേടിയിരുന്ന താര കല്യാണ്‍ മകള്‍ സൗഭാഗ്യക്ക് ഒപ്പം ഇപ്പോള്‍ വീഡിയോകളില്‍ സജീവമാണ്. അമ്മയുടെയും മക്കളുടേയും കൊച്ചുമക്കളുടേയുമൊക്കെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ഇപ്പോള്‍ ഇവരുടെ പ്രേക്ഷക ആരാധകര്‍.
അമ്മയെ പോലെ മകളും ഭര്‍ത്താവും കൊച്ചുമകളുമെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. അഭിനയത്തില്‍ സജീവമല്ലെങ്കിലും താരയുടെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്.
മകരവിളക്ക്, പൊങ്കല്‍ ഇതൊക്കെ വരുന്ന സമയത്ത് തന്നെയാണ് അമ്മയുടെ പിറന്നാളും വരുന്നത്. ഒരു പ്രാവശ്യം ലക്ഷദീപം, മകരവിളക്ക്, പൊങ്കല്‍ ഇതെല്ലാം കൂടി ഒരുമിച്ച് വന്നപ്പോഴാണ് അമ്മ പിറന്നാള്‍ ആഘോഷിച്ചത്. അത്രയും നല്ല ദിവസമാണ് അമ്മ ജനിച്ചത്', എന്നും അമ്മയുടെ പിറന്നാളിനെ കുറിച്ച് താര പറയുന്നു.
അമ്മയ്ക്ക് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ ജൂവലറിയില്‍ പോകുന്നതും മകള്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്. തുടര്‍ന്ന് സുബ്ബലക്ഷ്മി താമസിക്കുന്ന ഫ് ളാറ്റില്‍ എത്തി സര്‍പ്രൈസ് സമ്മാനം നല്‍കുന്നതും കാണാം.
ഒരു ചെറിയ സ്വര്‍ണ മാല ആണ് സമ്മാനമായി നല്‍കുന്നത്. സമ്മാനം സ്വീകരിക്കുമ്പോള്‍ കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തനിക്ക് അല്‍പം സ്വര്‍ണം കിട്ടുന്നതെന്നാണ് സുബ്ബലക്ഷ്മിയമ്മയുടെ പ്രതികരണം. താരയ്ക്ക് ദോശ ഉണ്ടാക്കി കൊടുത്ത ശേഷമാണു സുബ്ബലക്ഷ്മിയമ്മ അവരെ യാത്രയാക്കുന്നത്. പൊങ്കല്‍ പ്രമാണിച്ച് അമ്മ വരച്ച ചിത്രവും താര പ്രേക്ഷകരെ കാണിക്കുന്നുണ്ട്.
നിരവധി പേരാണ് വീഡിയോക്ക് താഴെ മുത്തശ്ശിക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. അമ്മക്കിളിക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു വളരെ സ്‌നേഹത്തോടെ എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.
സീരിയസ് റോളുകളിലൂടെയും വില്ലത്തി വേഷങ്ങളിലൂടെയും ശ്രദ്ധ നേടിയിരുന്ന താര കല്യാണ്‍ മകള്‍ സൗഭാഗ്യക്ക് ഒപ്പം ഇപ്പോള്‍ വീഡിയോകളില്‍ സജീവമാണ്. അമ്മയുടെയും മക്കളുടേയും കൊച്ചുമക്കളുടേയുമൊക്കെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ഇപ്പോള്‍ ഇവരുടെ പ്രേക്ഷക ആരാധകര്‍.
അമ്മയെ പോലെ മകളും ഭര്‍ത്താവും കൊച്ചുമകളുമെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. അഭിനയത്തില്‍ സജീവമല്ലെങ്കിലും താരയുടെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്.
Keywords: Tara Kalyan gave birthday gift to actress Subbalakshmi, Kochi, News, Birthday Celebration, Actress, Video, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.