Follow KVARTHA on Google news Follow Us!
ad

Aircraft crash | മൊറേനയില്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു; അപകടം പരിശീലന പറക്കലിനിടെയുണ്ടായ കൂട്ടിമുട്ടലിനെ തുടര്‍ന്ന്

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Madhya pradesh,News,Flight,Video,Pilots,National,
മധ്യപ്രദേശ്: (www.kvartha.com) മധ്യപ്രദേശിലെ മൊറേനയില്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു. സുഖോയ്-30, മിറാഷ് 2000 എന്നീ വിമാനങ്ങളാണ് തകര്‍ന്നുവീണത്. ഗ്വാളിയോര്‍ വ്യോമത്താവളത്തില്‍ നിന്നു പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനങ്ങളാണ് തകര്‍ന്നുവീണത്. ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്.

Sukhoi-30, Mirage 2000 aircraft crash in Madhya Pradesh, Madhya Pradesh, News, Flight, Video, Pilots, National

വിമാനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. രണ്ടു വിമാനങ്ങളിലെയും പൈലറ്റുമാര്‍ സുരക്ഷിതരാണെന്നാണു വിവരം. സുഖോയ്- 30 ന് രണ്ട് പൈലറ്റുമാരുണ്ടായിരുന്നു, മിറാഷ് 2000 ന് ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ട് പൈലറ്റുമാര്‍ സുരക്ഷിതരാണെന്നാണ് പ്രാഥമിക റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു ഇന്‍ഡ്യന്‍ എയര്‍ഫോഴ്‌സ് (IAF) ഹെലികോപ്റ്റര്‍ മൂന്നാമത്തെ പൈലറ്റിന്റെ സ്ഥലത്തേക്കുള്ള യാത്രയിലാണ് എന്ന് വൃത്തങ്ങള്‍ പറയുന്നു.

മിഡ് എയര്‍ കൂട്ടിയിടിയാണോ എന്ന കാര്യം ഐഎഎഫ് അന്വേഷണ കോടതി തീരുമാനിക്കും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ വ്യോമസേനാ മേധാവി അപകടത്തെ കുറിച്ച് അറിയിച്ചതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹം ഐഎഎഫ് പൈലറ്റുമാരുടെ സുഖവിവരങ്ങള്‍ ആരായുകയും സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു.

Keywords: Sukhoi-30, Mirage 2000 aircraft crash in Madhya Pradesh, Madhya Pradesh, News, Flight, Video, Pilots, National.

Post a Comment