Hospitalized | 'ബേകറിയില്‍ നിന്നും വാങ്ങിയ ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനിക്ക് ശാരീരിക അസ്വാസ്ഥ്യം'; കുഴഞ്ഞുവീണ പെണ്‍കുട്ടി ആശുപത്രിയില്‍
Jan 4, 2023, 11:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മാവേലിക്കര: (www.kvartha.com) ബേകറിയില്‍ നിന്നും വാങ്ങിയ ഷവര്‍മ കഴിച്ച കോളജ് വിദ്യാര്‍ഥിനിക്കു ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതായി ബന്ധുക്കള്‍. കുഴഞ്ഞുവീണ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തഴക്കര കോയിക്കല്‍ വീട്ടില്‍ റെജിയുടെ മകള്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി അജീനയെയാണ് (21) ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ നഗരത്തിലെ ബേകറിയില്‍ നിന്നു ഷവര്‍മ പാഴ്സല്‍ വാങ്ങി. ഷവര്‍മ കഴിച്ച അജീന അരമണിക്കൂറിനകം ഛര്‍ദിച്ചുവെന്ന് ബന്ധുക്കള്‍ പറയുന്നു. അവശത വര്‍ധിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ജില്ലാ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ പരിശോധിക്കവേ അജീന കുഴഞ്ഞുവീണു. സംഭവം സംബന്ധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പിനു പരാതി നല്‍കിയതായി റെജി പറഞ്ഞു. അജീനയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ജില്ലയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ലൈസന്‍സില്ലാത്ത ഒരു ഹോടെലും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മൂന്നു ഹോടെലുകളും പൂട്ടിയതായി അധികൃതര്‍ അറിയിച്ചു. ചെങ്ങന്നൂരിലാണ് ലൈസന്‍സില്ലാതെ ഹോടെല്‍ പ്രവര്‍ത്തിച്ചത്. പഴകിയ ഭക്ഷണ സാധനങ്ങളും ഹോടെലുകളില്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ചേര്‍ത്തല, കലവൂര്‍, അമ്പലപ്പുഴ എന്നിവിടങ്ങളിലാണ് ഹോടെല്‍ പൂട്ടിയത്.
അരൂര്‍ തൃപ്തി ഹോടെല്‍, കലവൂര്‍ മലബാര്‍ ഹോടെല്‍, വണ്ടാനം മര്‍ഹബ, ചെങ്ങന്നൂര്‍ കായലോരം ഹോടെല്‍ എന്നിവയാണ് അടച്ചു പൂട്ടിയത്. പൂട്ടിയ നാലു ഹോടെലുകള്‍ ഉള്‍പ്പെടെ ആറു ഹോടെലുകള്‍ക്ക് പിഴയും ഈടാക്കി. അഞ്ചു ഹോടെലുകള്‍ക്ക് നോടിസ് നല്‍കി. 22 ഹോടെലുകളാണ് പരിശോധിച്ചത്.
ഭക്ഷ്യ സുരക്ഷാ ഓഫിസര്‍മാരായ ചിത്രാമേരി തോമസ്, എം മീരാദേവി, എസ് കൃഷ്ണ പ്രിയ, എസ് ശരണ്യ, എസ് ശ്രീലക്ഷ്മി, അഖില എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. ആര്‍ഒ പ്ലാന്റുകളിലുള്‍പ്പെടെ പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Keywords: Student who ate shawarma suffered from physical discomfort, Alappuzha, News, Local News, Food, Student, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

