Follow KVARTHA on Google news Follow Us!
ad

Accidental Death | രണ്ടാഴ്ച മുന്‍പ് ഫുഡ് ഡെലിവറി ബോയിയായി ജോലിയില്‍ പ്രവേശിച്ച ബിരുദ വിദ്യാര്‍ഥി ബൈക് അപകടത്തില്‍ മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Accidental Death,Accident,Injured,Student,hospital,Treatment,Kerala,
നേമം: (www.kvartha.com) രണ്ടാഴ്ച മുന്‍പ് ഫുഡ് ഡെലിവറി ബോയിയായി ജോലിയില്‍ പ്രവേശിച്ച ബിരുദ വിദ്യാര്‍ഥി ബൈക് അപകടത്തില്‍ മരിച്ചു. കരമന-കളിയിക്ക വിള ദേശീയ പാതയില്‍ ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയാണ് അപകടം നടന്നത്. ബാലരാമപുരം പ്ലാവിള ധനലക്ഷമിയില്‍ ശ്രീകുമാര്‍-ശ്രീബ ദമ്പതികളുടെ മകന്‍ ശ്രീജിത് (21) ആണ് മരിച്ചത്.

Thiruvananthapuram,News,Accidental Death, Accident, Injured, Student, Hospital, Treatment, Kerala

മണക്കാട് നാഷനല്‍ കോളജിലെ കമ്യൂണികേറ്റീവ് ഇംഗ്ലീഷ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു. രണ്ടാഴ്ച മുന്‍പാണ് ഫുഡ് ഡെലിവറി ബോയിയായി ശ്രീജിത് പാര്‍ട് ടൈം ജോലിയില്‍ പ്രവേശിച്ചത്. ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങവേ വെടിവെച്ചാന്‍ കോവിലിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ബൈക് റോഡിന്റെ സുരക്ഷാ വേലിയില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ശ്രീജിത് തിരുവനന്തപുരം മെഡികല്‍ കോളജില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരിച്ചത്. സഹോദരി: ശ്രീലക്ഷ്മി. സംഭവത്തില്‍ നരുവാമൂട് പൊലീസ് കേസെടുത്തു.

Keywords: Thiruvananthapuram, News, Accidental Death, Accident, Injured, Student, Hospital, Treatment, Kerala.

Post a Comment