Follow KVARTHA on Google news Follow Us!
ad

Actors | മഞ്ജുവും നവ്യയും വിനീതുമാരും; സ്‌കൂള്‍ കലോത്സവങ്ങളിലൂടെ വളര്‍ന്നുവന്ന ചില താരങ്ങള്‍

Stars are born at Kerala School Kalolsavam, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com) കേരളത്തിന്റെ സമീപകാല സാംസ്‌കാരിക ചരിത്രത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങള്‍ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. നൃത്തം, സംഗീതം, കല എന്നിവ സമന്വയിക്കുന്ന കലോത്സവം ഏഷ്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടികളിലൊന്നായി കണക്കാക്കപ്പെടുന്നു. മലയാള ചലച്ചിത്ര മേഖലയിലെ നിരവധി കലാകാരന്മാര്‍ മുഖ്യധാരയിലേക്ക് കടന്നുവന്നതും ഈ മേളകളില്‍ കൂടി ആയിരുന്നു. അത്തരം ചില പ്രതിഭകളെ പരിചയപ്പെടാം.
          
Latest-News, Kerala, Kozhikode, Top-Headlines, Actor, Actress, Cinema, Film, Kerala-School-Kalolsavam, Competition, Stars are born at Kerala School Kalolsavam.

മഞ്ജു വാര്യര്‍

മോളിവുഡിന്റെ ഏറ്റവും പ്രിയപ്പെട്ട നടിമാരിലൊരാളാകുന്നതിന് മുമ്പ്, സ്‌കൂള്‍ കലോത്സവത്തില്‍ രണ്ട് തവണ കലാതിലകം കിരീടം നേടിയ കൊച്ചു നര്‍ത്തകിയായി മഞ്ജു വാര്യര്‍ ജനപ്രിയയായിരുന്നു. 1992ലും 1995ലും കിരീടം സ്വന്തമാക്കിയ മഞ്ജു, പതിനേഴാം വയസില്‍ മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നു. 18-മത്തെ വയസില്‍ സല്ലാപം (1996) എന്ന ചലച്ചിത്രത്തില്‍ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി.

വിനീത്

പ്രതിഭാധനനായ നര്‍ത്തകനും നടനുമായ വിനീത് സ്‌കൂള്‍ കലോല്‍സവത്തിലെ നൃത്ത പ്രകടനത്തിലൂടെയാണ് പ്രേക്ഷകരെ ആദ്യം കീഴടക്കിയത്. സ്‌കൂള്‍ യുവജനോത്സവത്തില്‍ തുടര്‍ച്ചയായി നാലു തവണ ഭരതനാട്യത്തിന് ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. 1986-ല്‍ കലാപ്രതിഭ സ്വര്‍ണമെഡല്‍ നേടിയ ആദ്യ വിദ്യാര്‍ഥി കൂടിയാണ് അദ്ദേഹം. നിരവധി സിനിമകളില്‍ നര്‍ത്തകന്‍ എന്ന നിലയിലും അദ്ദേഹം തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.

വിനീത് കുമാര്‍

ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവച്ച വിനീത് കുമാര്‍ യുവജനോത്സവത്തില്‍ കലാപ്രതിഭയായത് 1988ലാണ്. അതിനുമുമ്പ് സിനിമയില്‍ കുഞ്ഞ് ചുവടുവെച്ചിട്ടുണ്ടെങ്കിലും യുവജനോത്സവ ജേതാവ് പട്ടം അദ്ദേഹത്തെ കലാപ്രേമികള്‍ക്ക് പ്രിയങ്കരനാക്കി. ഒരു വടക്കന്‍ വീരഗാഥയിലെ അഭിനയത്തിന് 1989-ല്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും അദ്ദേഹം നേടി.

നവ്യ നായര്‍

2001-ലെ യുവജനോത്സവത്തില്‍ നിരവധി മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയെങ്കിലും കലാതിലകം പട്ടം നഷ്ടമായ ധന്യ (നവ്യ നായര്‍) വാര്‍ത്തകളില്‍ ഇടംനേടി. അന്ന് കലാതിലകം പട്ടം നേടിയ അമ്പിളി ദേവിയെ കുറ്റപ്പെടുത്തുകയും കരയുകയും ചെയ്യുന്ന നവ്യ നായരുടെ വീഡിയോ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ ഇപ്പോഴും ജനപ്രിയമാണ്. ഭാഗ്യം പോലെ, ധന്യ പെട്ടെന്നുതന്നെ സിനിമാപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടു. സിനിമയ്ക്ക് വേണ്ടി നവ്യ എന്ന പേര് മാറ്റിയ ധന്യ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടി.

വിന്ദുജ മേനോന്‍

1991-ല്‍ തിരുവനന്തപുരത്ത് നിന്ന് കലാതിലകം കിരീടം നേടുന്ന ആദ്യ വിദ്യാര്‍ത്ഥിനിയായി വിന്ദുജ മേനോന്‍. കിരീടം നേടുന്നതിന് മുമ്പ് മോളിവുഡില്‍ കുറച്ച് വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും, ഈ വിജയം തന്റെ അഭിനയ ജീവിതം രൂപപ്പെടുത്താന്‍ സഹായിച്ചതായി മുന്‍ നടി പലപ്പോഴും പറഞ്ഞിട്ടുണ്ട്.

Keywords: Latest-News, Kerala, Kozhikode, Top-Headlines, Actor, Actress, Cinema, Film, Kerala-School-Kalolsavam, Competition, Stars are born at Kerala School Kalolsavam.
< !- START disable copy paste -->

Post a Comment