'രാഷ്ട്രപതി ഭവനിലെ സാംസ്‌കാരിക കേന്ദ്രത്തില്‍ പത്താന്റെ പ്രത്യേക പ്രദര്‍ശനം നടക്കുന്ന അവസരത്തില്‍', എന്ന അടിക്കുറിപ്പോടെ എസ്എം ഖാന്‍ സോഷ്യല്‍ മീഡിയയില്‍ രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ആദ്യ ചിത്രത്തില്‍, ഷാരൂഖും സല്‍മാനും ദൃശ്യമാകുന്ന പത്താന്റെ ബിഗ്സ്‌ക്രീനില്‍ നിന്നുള്ള രംഗം കാണാം. എസ്എം ഖാന്‍ രണ്ട് പേരുടെ കൂടെ നില്‍ക്കുന്നതാണ് മറ്റൊരു ചിത്രം. ഷാരൂഖ് ഖാനെയും അദ്ദേഹത്തിന്റെ സെക്രട്ടറി പൂജ ദദ്ലാനിയെയും ടാഗ് ചെയ്തിട്ടുമുണ്ട്.
നേരത്തെ, ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനരംഗത്തില്‍ ദീപിക പദുക്കോണ്‍ കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞെന്ന് ആരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ദിവസങ്ങള്‍ നീണ്ട പ്രതിഷേധത്തിനും ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തിനും പിന്നാലെയാണ് സിനിമ തീയേറ്ററിലെത്തിയത്.
At special screening of #Pathan at Rashtrapati Bhavan cultural centre. @iamsrk @pooja_dadlani pic.twitter.com/976WYSDovw
— SM Khan (@SmkhanDg) January 28, 2023
റിലീസ് ചെയ്ത് മൂന്നാം ദിനവും പത്താന്റെ റെക്കോര്‍ഡ് നേട്ടം തുടരുകയാണ്. നാല് ദിവസം കൊണ്ട് ആഭ്യന്തര ബോക്‌സോഫീസില്‍ ചിത്രം 200 കോടി പിന്നിട്ടു. ബോക്സ് ഓഫീസ് ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം ശനിയാഴ്ച ചിത്രം 52 കോടി കലക്ഷന്‍ നേടി. അതനുസരിച്ച് ചിത്രത്തിന്റെ ആകെ വരുമാനം 217 കോടിയായി ഉയര്‍ന്നു. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പറയുന്നതനുസരിച്ച്, കെജിഎഫ് 2, ബാഹുബലി എന്നിവയുടെ റെക്കോര്‍ഡുകള്‍ പത്താന്‍ തകര്‍ത്തു. കെജിഎഫ് 2 അഞ്ച് ദിവസം കൊണ്ടാണ് 200 കോടി പിന്നിട്ടതെങ്കില്‍ ബാഹുബലി ഈ കണക്കിലെത്താന്‍ ആറ് ദിവസമെടുത്തു. ലോകമെമ്പാടുമായി നാലാം ദിനവും പത്താം 100 കോടി കലക്ഷന്‍ നേടി. അതനുസരിച്ച് നാല് ദിവസം കൊണ്ട് ചിത്രം 400 കോടി പിന്നിട്ടു. എന്നിരുന്നാലും, ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ വന്നിട്ടില്ല.
Keywords: Latest-News, National, Top-Headlines, Bollywood, Cinema, Film, New Delhi, Sharukh Khan, Special screening of Shah Rukh's 'Pathaan' held at Rashtrapati Bhavan Cultural Centre.
< !- START disable copy paste -->