Special inspection | 429 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധന; അടപ്പിച്ചത് 43 എണ്ണം

 


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത് 429 സ്ഥാപനങ്ങളില്‍. പരിശോധനകളില്‍ പോരായ്മ കണ്ടെത്തിയ 43 സ്ഥാപനങ്ങള്‍ അടച്ചിട്ടുവെന്നും
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

Special inspection | 429 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധന; അടപ്പിച്ചത് 43 എണ്ണം

വൃത്തിഹീനമായി പ്രവര്‍ത്തിച്ച 22 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 21 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 43 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തി വയ്പ്പിച്ചത്. 138 സ്ഥാപനങ്ങള്‍ക്ക് നോടിസ് നല്‍കി. 44 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ശക്തമായ പരിശോധനകള്‍ ഇനിയും തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

Keywords: Special inspection by Food Safety Department in 429 establishments; 43 were closed, Thiruvananthapuram, News, Inspection, Hotel, Health, Health and Fitness, Health Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia