ന്യൂഡെല്‍ഹി: (www.kvartha.com) യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെ ഡെല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ ബുധനാഴ്ച റിപോര്‍ട് ചെയ്തു. ശ്വാസകോശത്തില്‍ അണുബാധയേറ്റതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. അവരുടെ മകളും കോണ്‍ഗ്രസ് പാര്‍ടിയുടെ ജെനറല്‍ സെക്രടറി പ്രിയങ്കാ ഗാന്ധി വാദ്രയും അവരെ ആശുപത്രിയില്‍ അനുഗമിച്ചിരുന്നുവെന്നും റിപോര്‍ടില്‍ പറയുന്നു.
76 കാരിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പതിവ് പരിശോധനയ്ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സോണിയാ ഗാന്ധിക്ക് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സ്രോതസുകളെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട് ചെയ്തു. ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ചൊവ്വാഴ്ച മുതല്‍ സോണിയാ ഗാന്ധിക്ക് സുഖമില്ലാതായതിനാല്‍ മകനും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും പാര്‍ടി നടത്തുന്ന ഭാരത് ജോഡോ യാത്രയില്‍നിന്ന് ഏഴ് കിലോമീറ്റര്‍ നടന്നാണ് ഡെല്‍ഹിയിലേക്ക് മടങ്ങിയത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് യാത്ര ഉത്തര്‍പ്രദേശിലേക്ക് പ്രവേശിച്ചത്.
കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ യോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ വേഗത്തില്‍ സുഖം പ്രാപിക്കുകയും ആരോഗ്യകരമായ തിരിച്ചുവരവ് ഉണ്ടാവട്ടെയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
'ഐഎന്‍സി ഇന്‍ഡ്യയുടെ മുതിര്‍ന്ന നേതാവ് ശ്രീമതി സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നറിഞ്ഞതില്‍ ദുഃഖമുണ്ട്. വേഗത്തില്‍ സുഖം പ്രാപിക്കട്ടെ, ആരോഗ്യകരമായ തിരിച്ചുവരവ് ആശംസിക്കുന്നു,'-അദ്ദേഹം ട്വീറ്റ് ചെയ്തു.
Keywords: News,National,India,New Delhi,Sonia Gandhi,Health,Health & Fitness,hospital,Congress, Politics,Priyanka Gandhi,Rahul Gandhi, Sonia Gandhi admitted to hospital Ganga Ram HospitalSad to know that senior @INCIndia leader Smt Sonia Gandhi is admitted to the hospital.
— Siddaramaiah (@siddaramaiah) January 4, 2023
I wish her a speedy recovery & healthy return.