Follow KVARTHA on Google news Follow Us!
ad

Birthday Wishes | ദീപികയ്ക്ക് പിറന്നാള്‍ ആശംസയുമായി ടീം പത്താന്‍; 'നിങ്ങളെ ഓര്‍ത്ത് അഭിമാന'മെന്ന് ശാരൂഖ് ഖാന്‍; ക്യാരക്ടര്‍ സ്റ്റിലും പുറത്തുവിട്ടു

Shah Rukh Khan wishes Pathaan co-star Deepika Padukone on birthday with a new poster: ‘How you’ve evolved to own the screen’#ദേശീയവാര്‍ത്തകള്‍ #ന്യൂസ്

മുംബൈ: (www.kvartha.com) പത്താന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ബോളിവുഡ് താരസുന്ദരി ദീപിക പദുകോണ്‍ തന്റെ 37-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ ശാരൂഖ് ഖാന്‍ നടിക്ക് പിറന്നാള്‍ ആശംസയുമായി രംഗത്തെത്തി. കൂടാതെ പത്താനിലെ ദീപികയുടെ ക്യാരക്ടര്‍ സ്റ്റിലും നടന്‍ പുറത്തുവിട്ടിട്ടുണ്ട്. ദീപികയെ കുറിച്ച് ശാരൂഖ് എഴുതിയ വാക്കുകളും സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ നേടുകയാണ്.  

'പ്രിയപ്പെട്ട ദീപിക പദുകോണിനോട് - സാധ്യമായ എല്ലാ വേഷങ്ങളിലും സ്‌ക്രീന്‍ സ്വന്തമാക്കാന്‍ നിങ്ങള്‍ എങ്ങനെ പരിണമിച്ചു! നിങ്ങളെ ഓര്‍ത്ത് എപ്പോഴും അഭിമാനിക്കുന്നു, നിങ്ങള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കണമെന്ന് എപ്പോഴും ആശംസിക്കുന്നു... ജന്മദിനാശംസകള്‍... ഒത്തിരി സ്‌നേഹം.. പത്താന്‍ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ജനുവരി 25-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നു',- ശാരൂഖ് ഖാന്‍ കുറിച്ചു.

News,National,Mumbai,Entertainment,Lifestyle & Fashion,Top-Headlines,Latest-News,Actress,Bollywood,Cinema,Sharukh Khan,Deepika Padukone,Birthday,Birthday Celebration, Shah Rukh Khan wishes Pathaan co-star Deepika Padukone on birthday with a new poster: ‘How you’ve evolved to own the screen’


2023 ജനുവരി 25നാണ് പത്താന്‍ റിലീസിന് എത്തുക. ആക്ഷന്‍ ത്രിലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. അതേസമയം, പത്താനിലെ ആദ്യ ഗാനം റിലീസ് ചെയ്തതോടെ ചിത്രത്തിനെതിരെ നിരോധനം കാംപെയ്ന്‍ ശക്തമായിരിക്കുകയാണ്. 

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു പത്താനിലെ ബേഷ്‌റം രംഗ് എന്ന ആദ്യഗാനം റിലീസ് ചെയ്തത്. ഇതില്‍ ദീപിക ധരിച്ച ബികിനിയുടെ നിറം ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ആയിരുന്നു. പിന്നാലെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നും ബഹിഷ്‌കരിക്കണമെന്നുമുള്ള ആഹ്വാനങ്ങള്‍ ഉയരുകയായിരുന്നു.

 

Keywords: News,National,Mumbai,Entertainment,Lifestyle & Fashion,Top-Headlines,Latest-News,Actress,Bollywood,Cinema,Sharukh Khan,Deepika Padukone,Birthday,Birthday Celebration, Shah Rukh Khan wishes Pathaan co-star Deepika Padukone on birthday with a new poster: ‘How you’ve evolved to own the screen’

Post a Comment