Follow KVARTHA on Google news Follow Us!
ad

Kanthapuram | രാജ്യത്തിന്റെ സമാധാനത്തിനും, പുരോഗതിക്കും മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് കാന്തപുരം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kozhikode,News,Protection,Inauguration,kanthapuram,Kerala,
കോഴിക്കോട്: (www.kvartha.com) രാജ്യത്തിന്റെ സമാധാനത്തിനും, പുരോഗതിക്കും മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് ഇന്‍ഡ്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍ പറഞ്ഞു. എസ് എസ് എഫിന്റെ ഗോള്‍ഡന്‍ ഫിഫ്റ്റി സംസ്ഥാന പ്രതിനിധി സമ്മേളനം കോഴിക്കോട് സ്വപ്ന നഗരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥികളും യുവാക്കളും രാജ്യത്ത് നല്ല അന്തരീക്ഷം സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കണം. തീവ്രവാദവും, ഭീകരവാദവും ഒന്നിനും പരിഹാരമല്ല അത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളല്ല വിദ്യാഭ്യാസ വിപ്ലവമാണ് വിദ്യാര്‍ഥികളില്‍ നിന്നുണ്ടാകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുന്നികളുടെ ആശയം തീവ്രതക്ക് എതിരാണ്. മുന്‍ഗാമികളായ സജ്ജനങ്ങളുടെ വഴിയിലൂടെയാണ് പുതു തലമുറയും സഞ്ചരിക്കേണ്ടതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Secularism should be protected for peace and progress of country says Kanthapuram, Kozhikode, News, Protection, Inauguration, Kanthapuram, Kerala

എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ദീന്‍ ഫാളിലി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജെന: സെക്രടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി കടലുണ്ടി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍, ടി കെ അബ്ദുര്‍ റഹ് മാന്‍ ബാഖവി, ജാബിര്‍ സഖാഫി പാലക്കാട് എന്നിവര്‍ സംബന്ധിച്ചു.

Secularism should be protected for peace and progress of country says Kanthapuram, Kozhikode, News, Protection, Inauguration, Kanthapuram, Kerala

രിസാലയുടെ പുതിയ ലക്കത്തിന്റെ പ്രകാശനം കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍ കര്‍ണാടക മുന്‍ മന്ത്രി യു ടി ഖാദറിന് നല്‍കി നിര്‍വഹിച്ചു. സമസ്ത സെക്രടറി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ഹജജ് കമിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, എസ് എസ് എഫ് സംസ്ഥാന ജെന:സെക്രടറി സിഎന്‍ ജഅ്ഫര്‍ എന്നിവര്‍ സംസാരിച്ചു.

സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 7000 വിദ്യാര്‍ഥികള്‍ സമ്മേളനത്തില്‍ പ്രതിനിധികളായി പങ്കെടുക്കുന്നുണ്ട്. മതം, രാഷ്ട്രീയം, വിദ്യാഭ്യാസം, സാമൂഹികം, സാംസ്‌കാരികം, സംഘടന എന്നീ ആറു മേഖലകളെ കേന്ദ്രീകരിച്ചുള്ള പഠനങ്ങളും പ്രഭാഷണങ്ങളും സംവാദങ്ങളുമാണ് പ്രതിനിധി സമ്മേളനത്തില്‍ നടക്കുന്നത്. 17 സെഷനുകളിലായി 50 പ്രമുഖരാണ് സംബന്ധിക്കുന്നത്.

Keywords: Secularism should be protected for peace and progress of country says Kanthapuram, Kozhikode, News, Protection, Inauguration, Kanthapuram, Kerala.

Post a Comment