Follow KVARTHA on Google news Follow Us!
ad

Dead | ശ്രീനിവാസന്‍ വധക്കേസിലെ പ്രതിയായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന എസ് ഡി പി ഐ പ്രവര്‍ത്തകന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kannur,News,Dead,Prison,SDPI,hospital,Treatment,Kerala,
കണ്ണൂര്‍: (www.kvartha.com) ആര്‍ എസ് എസ് നേതാവ് അഡ്വ: ശ്രീനിവാസന്‍ വധക്കേസില്‍ പ്രതിയായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന എസ് ഡി പി ഐ പ്രവര്‍ത്തകന്‍ മരിച്ചു. പാലക്കാട് മരുതൂര്‍ സ്വദേശി നിസാര്‍ പട്ടാമ്പിയാണ് മരിച്ചത്. അര്‍ബുദ ബാധിതനായിരുന്നു. ജയിലില്‍ കഴിയവെ അര്‍ബുദരോഗം ബാധിച്ച നിസാറിന് ജാമ്യം ലഭിച്ചിരുന്നില്ല.

SDPI worker died due to illness, Kannur, News, Dead, Prison, SDPI, Hospital, Treatment, Kerala

അസുഖം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ജയിലിലും പിന്നീട് കോഴിക്കോട് മെഡികല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. കീമോ തെറാപി ഉള്‍പ്പെടെയുള്ള ചികിത്സകളും ആരംഭിച്ചിരുന്നു. കോഴിക്കോട് മെഡികല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

Keywords: SDPI worker died due to illness, Kannur, News, Dead, Prison, SDPI, Hospital, Treatment, Kerala.

Post a Comment