റിയാദ്: (www.kvartha.com) സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ കനത്തതിനാല്‍ ജിദ്ദ, മക്ക, റാബിഖ്, ഖുലൈസ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചു. അവിടങ്ങളിലും ഓണ്‍ലെന്‍ സംവിധാനത്തില്‍ ക്ലാസുകള്‍ നടക്കും. റിയാദ് നഗരത്തില്‍ തിങ്കളാഴ്ച രാവിലെ തുടങ്ങിയ മഴ ഇനിയും തോര്‍ന്നിട്ടില്ല.
മഴ ശക്തമായി തുടരുന്നതിനാല്‍ സഊദി തലസ്ഥാനമായ റിയാദിലും മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. റിയാദ് നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ചൊവ്വാഴ്ച വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചത്. എന്നാല്‍ ഓണ്‍ലൈനിലൂടെ ക്ലാസ് നടക്കും. സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും പ്രവര്‍ത്തിക്കില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ ജിദ്ദ മേഖലയിലായിരുന്നു ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ജിദ്ദ നഗരത്തിലെ അടിപ്പാതകള്‍ അടച്ചു. ഞായറാഴ്ച വൈകുന്നേരമാണ് ശക്തമായ ഇടിയോടും മിന്നലോടും കൂടിയ മഴയുണ്ടായത്. വ്യാഴാഴ്ച നഗരത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന ജോലികള്‍ പൂര്‍ത്തിയായി വരികയായിരുന്നു. അതിനിടയിലാണ് വീണ്ടും മഴ കനത്തത്.
Keywords: News,World,international,Gulf,Rain,Education,school,Online,Saudi Arabia,Riyadh, Saudi authorities forecast more rain, severe weather