കാല്‍മുട്ടിന് പരുക്കേറ്റ സഞ്ജു കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ന്യൂസിലാന്‍ഡിനായുള്ള പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. അടുത്തിടെ നാഷനല്‍ ക്രികറ്റ് അകാദമിയില്‍ ഫിറ്റ്നെസ് ടെസ്റ്റ് നടത്തിയതിന്റെ വീഡിയോ താരം പങ്കുവച്ചിരുന്നു. പരുക്ക് ഭേദമായിരിക്കുന്നുവെന്നും ഗുരുതരമല്ലെന്നും ഉടന്‍ തിരിച്ചെത്തിയേക്കുമെന്നും താരം പറഞ്ഞു.
ഫിറ്റ്നെസ് ക്ലിയറന്‍സ് ലഭിക്കുന്നതിനായാണ് സഞ്ജു എന്‍ സി എയില്‍ എത്തിയത്. ഇവിടെ നടക്കുന്ന പരിശോധനയില്‍ പരുക്കില്‍ നിന്ന് മോചിതനായെന്ന് ഉറപ്പായാല്‍ താരത്തെ വരുന്ന പരമ്പരകളില്‍ പരിഗണിച്ചേക്കും. കേരളത്തിനായി രഞ്ജി ട്രോഫിയില്‍ കളിക്കാനും താരത്തിന് എന്‍ സി എ ക്ലിയറന്‍സ് ആവശ്യമാണ്.
Keywords: Sanju Samson Comeback: All Set & Ready To Go, Hints Posted On Social Media, Mumbai, News, Cricket, Sports, Video, Injured, National.He’s back 🇮🇳 pic.twitter.com/GVGGBpJEEG
— Rajasthan Royals (@rajasthanroyals) January 28, 2023