Yogi Adityanath | സനാതന്‍ ധര്‍മം ഇന്‍ഡ്യയുടെ ദേശീയ മതമാണെന്ന് യോഗി ആദിത്യനാഥ്
Jan 28, 2023, 11:34 IST
ന്യൂഡെല്‍ഹി: (www.kvartha.com) സനാതന്‍ ധര്‍മം ഇന്‍ഡ്യയുടെ ദേശീയ മതമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്താനിലെ ഭിന്‍മാലില്‍ നീലകണ്ഠ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹ സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോധ്യയിലെ രാമക്ഷേത്രം പോലെ അശുദ്ധമാക്കപ്പെട്ട മറ്റ് ആരാധനാലയങ്ങള്‍ പുനഃസ്ഥാപിക്കാന്‍ പ്രചാരണം നടത്തണമെന്നും യോഗി ജനങ്ങളോട് അഭ്യര്‍ഥിച്ചു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി അവരുടെ പൈതൃകത്തെ ബഹുമാനിക്കുമെന്നും അവ സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിജ്ഞയെടുത്തിരുന്നു.
ഏതെങ്കിലും കാലഘട്ടത്തില്‍ നമ്മുടെ ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ 500 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമത്താല്‍ ശ്രീരാമക്ഷേത്രം പണിയുന്ന അയോധ്യയുടെ മാതൃകയില്‍ അവ പുനഃസ്ഥാപിക്കാന്‍ പ്രചാരണം നടത്തണം എന്നും യോഗി ജനങ്ങളോട് അഭ്യര്‍ഥിച്ചു.
Keywords: 'Sanatan Dharma Is National Religion Of India': Yogi Adityanath, New Delhi, News, Politics, Religion, Yogi Adityanath, Temple, Prime Minister, Narendra Modi, National.
1400 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും നീലകണ്ഠന്റെ ക്ഷേത്രം പുനഃസ്ഥാപിച്ചത് പൈതൃകത്തോടുള്ള ബഹുമാനത്തിന്റെയും സംരക്ഷണത്തിന്റെയും ഉദാഹരണമാണെന്നും യോഗി അഭിപ്രായപ്പെട്ടു. മതം, കര്‍മം, ഭക്തി, ശക്തി എന്നിവയുടെ ഏകോപനത്തിന്റെ കേന്ദ്രബിന്ദുവാണ് രാജസ്താന്‍. മതത്തിന്റെ യഥാര്‍ഥ രഹസ്യങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ രാജസ്താനിലേക്ക് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയോധ്യയിലെ രാമക്ഷേത്രം പോലെ അശുദ്ധമാക്കപ്പെട്ട മറ്റ് ആരാധനാലയങ്ങള്‍ പുനഃസ്ഥാപിക്കാന്‍ പ്രചാരണം നടത്തണമെന്നും യോഗി ജനങ്ങളോട് അഭ്യര്‍ഥിച്ചു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി അവരുടെ പൈതൃകത്തെ ബഹുമാനിക്കുമെന്നും അവ സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിജ്ഞയെടുത്തിരുന്നു.
ഏതെങ്കിലും കാലഘട്ടത്തില്‍ നമ്മുടെ ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ 500 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമത്താല്‍ ശ്രീരാമക്ഷേത്രം പണിയുന്ന അയോധ്യയുടെ മാതൃകയില്‍ അവ പുനഃസ്ഥാപിക്കാന്‍ പ്രചാരണം നടത്തണം എന്നും യോഗി ജനങ്ങളോട് അഭ്യര്‍ഥിച്ചു.
Keywords: 'Sanatan Dharma Is National Religion Of India': Yogi Adityanath, New Delhi, News, Politics, Religion, Yogi Adityanath, Temple, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.