Follow KVARTHA on Google news Follow Us!
ad

MA Baby | സംസ്ഥാനത്ത് മതേതര ജനാധിപത്യ ബോധം വളര്‍ത്തുന്നതില്‍ ഗ്രന്ഥശാലാപ്രസ്ഥാനം മഹത്തായ പങ്കാണ് വഹിച്ചതെന്ന് എം എ ബേബി

Role of libraries in fostering secular consciousness is great: MA Baby in Indian Library Congress#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kvartha.com) കേരളത്തില്‍ മതേതര ജനാധിപത്യ ബോധം വളര്‍ത്തുന്നതില്‍ ഗ്രന്ഥശാലാപ്രസ്ഥാനം മഹത്തായ  പങ്കാണ് വഹിച്ചതെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി എംഎ ബേബി. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി വളര്‍ന്നുവന്ന ഗ്രന്ഥശാലകള്‍ സംസ്‌കാരത്തെ അപരത്തോടുള്ള കരുതലാക്കി മാറ്റി. സംസ്‌കാരത്തെക്കുറിച്ചുള്ള സങ്കുചിതവാദം ശക്തമാകുന്ന ഇക്കാലത്ത് ഗ്രന്ഥശാലകളുടെ ഉത്തരവാദിത്തം വര്‍ധിക്കുന്നതേയുള്ളൂ. ഇന്‍ഡ്യന്‍ ലൈബ്രറി കോണ്‍ഗ്രസില്‍ 'സംസ്‌കാരം,സാഹിത്യം, ലൈബ്രറികള്‍' സെഷനില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 

സംസ്‌കാരം എന്ന പ്രയോഗം നിരവധി അടരുകളുള്ള സങ്കീര്‍ണാശയമാണ്. യാഥാസ്ഥിതിക കക്ഷികളെ സംബന്ധിച്ച് തങ്ങളുടെ സംസ്‌കാരമാണ് ലോകത്തേറ്റവും മികച്ചത്. സംസ്‌കാരവാദം സങ്കുചിതമാവുന്ന ഇടമാണത്. എന്നാല്‍ പുരോഗമന-ജനാധിപത്യവാദികള്‍ക്ക് സംസ്‌കാരമെന്നാല്‍ തങ്ങളല്ലാത്തതിനെക്കൂടി ഉള്‍ക്കൊള്ളലാണ്.

News,Kerala,State,Kannur,M.A Baby,Book,Top-Headlines, Role of libraries in fostering secular consciousness is great: MA Baby  in Indian Library Congress


സംസ്‌കാരത്തെയും സാഹിത്യത്തെയും ഈ നിലയില്‍ മനസിലാക്കാനുള്ള ഇടമൊരുക്കുകയാണ് വായനശാലകള്‍ ചെയ്യുന്നത്. ഇവ മൂന്നും പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. മലയാളികളെ സംബന്ധിച്ച് ഗ്രന്ഥശാലകള്‍ കെട്ടിടങ്ങള്‍ മാത്രമല്ല. കല, സാഹിത്യം, കായികം എന്നിങ്ങനെ ഭിന്ന മേഖലകളെ കൂട്ടിയിണക്കി ബഹുത്വമാര്‍ന്ന സാംസ്‌കാരിക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന ഇടം കൂടിയാണെന്ന് ബേബി വ്യക്തമാക്കി.

Keywords: News,Kerala,State,Kannur,M.A Baby,Book,Top-Headlines, Role of libraries in fostering secular consciousness is great: MA Baby  in Indian Library Congress

Post a Comment