കണ്ണൂര്‍: (www.kvartha.com) ഒരു പുരുഷായുസ് മുഴുവന്‍ രാജ്യത്തെ സേവിച്ചിട്ടും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കാതെ കേന്ദ്ര സര്‍കാര്‍ അവഗണിക്കുകയാണെന്നാരോപിച്ച് വിമുക്ത ഭടന്‍മാര്‍ പ്രക്ഷോഭത്തിലേക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സി ആര്‍ പി എഫ്, ബി എസ് എഫ്, ഐ ടി ബി പി, സി ഐ എസ് എഫ്, എസ് എസ് ബി, ആസാം റൈഫിള്‍സ് എന്നീ അര്‍ധസൈനികരാണ് പ്രക്ഷോഭം നടത്താന്‍ ഒരുങ്ങുന്നത്.
കരസേനക്ക് തുല്യമായി അതികഠിനമായ പരിസ്ഥിതികളില്‍ കൃത്യനിര്‍വഹണം നടത്തി ഒരു പുരുഷായുസ് മുഴുവന്‍ രാജ്യത്തെ സേവിച്ചിട്ടും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കാതെ കേന്ദ്ര സര്‍കാര്‍ തങ്ങളെ അവഗണിക്കുകയാണെന്നാണ് ഇവരുടെ പരാതി.
സര്‍വീസില്‍ നിന്നും വിരമിച്ച അര്‍ധ -സൈനിക വിഭാഗങ്ങളായ തങ്ങളോട് കേന്ദ്ര സര്‍കാര്‍ കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് സമര പരിപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതായി ഓള്‍ ഇന്‍ഡ്യ സെന്‍ട്രല്‍ പാര - മിലിടറി ഫോര്‍സ് എക്‌സ്- സര്‍വീസ് മേന്‍ വെല്‍ഫേര്‍ അസോസിയേഷന്‍ സെക്രടറി സി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതിന്റെ ആദ്യപടിയായി 18 ന് തിരുവനന്തപുരം പള്ളിപ്രത്തെ സി ആര്‍ പി എഫ് ക്യാംപിന് മുന്നില്‍ സൂചനാ സമരം നടത്തും. സമരത്തില്‍ കണ്ണൂര്‍ -കാസര്‍കോട് - വയനാട് ജില്ലകളിലെ അര്‍ദ സൈനിക വിമുക്ത ഭടന്മാരും കുടുംബാഗങ്ങളും പങ്കെടുക്കും. ടി വിജയന്‍, എം വി കൃഷ്ണന്‍ നായര്‍, കെ ഗംഗാധരന്‍, ടി പ്രഭാകരന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Retired soldiers protested central government alleges neglecting them by not providing them with benefits, Kannur, News, Protest, Allegation, Compensation, Press meet, Kerala.