ഭരണകൂടത്തോട് ശക്തമായ വിമര്‍ശങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് തന്നെ രാഷ്ട്ര മൂല്യങ്ങള്‍ക്ക് വേണ്ടി വിട്ടു വീഴ്ചയില്ലാതെ നിലകൊള്ളണമെന്ന നിശ്ചയദാര്‍ഢ്യം രൂപപ്പെടുത്തേണ്ടതുണ്ട്. സംഘപരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തെ നേരിടേണ്ടത് സമാന്തരമായി വെറുപ്പുല്‍പ്പാദിപ്പിച്ച് കൊണ്ടല്ല. ഭരണകൂടമല്ല രാജ്യം. രാജ്യത്തിന് അനുഗുണമായ നിലപാടുകളെ സര്‍കാരിന് അനുകൂലമായ നിലപാടുകളായി വ്യാഖ്യാനിക്കുന്നത് അതിവായനയാണ്.
പൗരാണിക കാലം മുതല്‍ മത നിരപേക്ഷമായി നിലകൊണ്ട രാജ്യമാണ് നമ്മുടേത്. ആ പാരമ്പര്യം കളങ്കപ്പെട്ടുകൂടാ. മാറിവരുന്ന ഭരണകൂടങ്ങള്‍ ക്കൊപ്പം പൗര സമൂഹവും ഇക്കാര്യത്തില്‍ ജാഗരൂകാരാവണമെന്നും പ്രമേയത്തില്‍ പറയുന്നു. എസ് എസ് എഫ് സംസ്ഥാന സെക്രടറി ഡോ. അബൂബകര്‍ ആണ് പ്രമേയം അവതരിപ്പിച്ചത്.
വിദേശ സര്‍വകലാശാലയുടെ പ്രവര്‍ത്തനം ഇന്‍ഡ്യയില്‍ ആരംഭിക്കാന്‍ അനുമതി നല്‍കൂന്ന കരടുനയം പൊതുവിദ്യാഭ്യാസ ഉത്തരവാദിത്തത്തില്‍ നിന്നും പിന്‍മാറാനുള്ള സര്‍കാരിന്റെ നയമായി കാണേണ്ടിവരുമെന്ന് സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ പാസാക്കിയ മറ്റൊരു പ്രമേയത്തില്‍ പറയുന്നു. പ്രോഗ്രാമുകള്‍, പഠനക്രമം, കരികുലം, സിലബസ്, പ്രവേശന ചട്ടങ്ങള്‍, ഫീസ് നിര്‍ണയം, അധ്യാപക - അനധ്യാപക നിയമനങ്ങള്‍ തുടങ്ങിയവ വിദേശ സര്‍വകലാശാലക്ക് നേരിട്ട് തീരുമാനിക്കാവുന്ന അനുമതികള്‍ നല്‍കുന്നത് അകാഡമികവും ഭരണപരവും സാമ്പത്തികവുമായ അവകാശങ്ങള്‍ വിദേശ സര്‍വകലാശാലക്ക് തീറെഴുതിക്കൊടുക്കുന്നതിന് തുല്യമാണ്.
ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം എന്നതിനെ മറികടന്ന് സാമ്പത്തിക - കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്ക് കുടപിടിക്കുന്നതാകും. 2020ലെ ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയപോലെ ജനാധിപത്യപരമായ ചര്‍ചകളില്ലാതെയാണ് ഈ കരടുനിയവും രൂപപ്പെടുത്തുന്നത് എന്നതും ദേശീയ വിദ്യാഭ്യാസ നയപ്രകാരം ഇല്ലാതാകുന്ന യുജിസിയാണ് ഈ മാര്‍ഗരേഖകള്‍ തയ്യാറാക്കിയത് എന്നതും ആശങ്കാജനകമാണ്.
വിദേശ സര്‍വകലാശാലകളുടെ ഫ്രാഞ്ചൈസികള്‍ രാജ്യത്ത് വ്യാപകമാകുന്നതിനും പി എച് ഡി ഉള്‍പെടെയുള്ള ബിരുദങ്ങള്‍ വില്‍പനക്ക് വെക്കുന്ന രൂപത്തില്‍ ഉന്നതവിദ്യാഭ്യാസ രംഗം കൂടുതല്‍ കച്ചവടവത്കരിക്കുന്നതിനുമുള്ള അവസരം ഇതിലൂടെ ഒരുങ്ങുമെന്നതിനാലും രാജ്യത്തിനകത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസ സംവിധാനങ്ങള്‍ ഒരുക്കി വിദ്യാഭ്യാസ രംഗത്തെ അസമത്വങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാകണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. എസ് എസ് എഫ് സംസ്ഥാന സെക്രടറി സയ്യിദ് ആശിഖ് ആണ് പ്രമേയം അവതരിപ്പിച്ചത്.
Keywords: Latest-News, Kerala, Kozhikode, Top-Headlines, SSF, Conference, Government, Political-News, Politics, Resolutions in SSF Delegates Conference.
< !- START disable copy paste -->