Follow KVARTHA on Google news Follow Us!
ad

Suresh Gopi | അധ്വാനിക്കുന്നവരുടെ ആഘോഷമായി റിപബ്ലിക് ദിനം മാറി, ലോകത്ത് എവിടെയും ഇന്‍ഡ്യക്കാരന്‍ എന്ന് പറയുമ്പോള്‍ അഭിമാനിക്കാവുന്ന രീതിയില്‍ കാര്യങ്ങള്‍ മാറുകയാണെന്നും സുരേഷ് ഗോപി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kochi,News,Cine Actor,Suresh Gopi,Republic Day,Celebration,Kerala,
കൊച്ചി: (www.kvartha.com) അധ്വാനിക്കുന്നവരുടെ ആഘോഷമായി റിപബ്ലിക് ദിനം മാറിയെന്ന് മുന്‍ രാജ്യസഭാഗവും നടനുമായ സുരേഷ് ഗോപി. കൊച്ചി ലുലു മാളിലെ റിപബ്ലിക് ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ പതാക ഉയര്‍ത്തിയ താരം മാളിലെ വിവിധ ഡിപാര്‍ട്മെന്റുകളുടെ മാര്‍ച് പാസ്റ്റുകളുടെ സല്യൂട് സ്വീകരിച്ചു.

റിപബ്ലിക് ദിന സന്ദേശത്തില്‍ 'ഇന്‍ഡ്യ ലോകത്തിലെ അഞ്ചാം സാമ്പത്തിക ശക്തിയായി ഉയര്‍ന്നുവരികയാണ്, ലോകത്ത് എവിടെയും ഇന്‍ഡ്യക്കാരന്‍ എന്ന് പറയുമ്പോള്‍ അഭിമാനിക്കാവുന്ന രീതിയില്‍ കാര്യങ്ങള്‍ മാറുകയാണ്, അത് നമുക്ക് എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Republic Day become celebration of working people says Suresh Gopi, Kochi, News, Cine Actor, Suresh Gopi, Republic Day, Celebration, Kerala

അധ്വാനിച്ച് ജീവിക്കുന്ന കോടിക്കണക്കിന് ആളുകളുടെ ആഘോഷമായി റിപബ്ലിക് ദിനം മാറിയെന്നും അതുകൊണ്ടാണ് ഇത്തവണ ഡെല്‍ഹിയിലെ പരേഡ് നടക്കുന്ന റോഡിനു കര്‍ത്തവ്യപഥ് എന്ന് പേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.

മാളിലെ വിവിധ സെക്യൂരിറ്റി ടീം, എന്‍സിസി-നേവല്‍ വിങ് എന്നിവര്‍ നടത്തിയ പരേഡ്, കുട്ടികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനം എന്നിവയും ചടങ്ങിന് മിഴിവേകി. ലുലു ഇന്‍ഡ്യ പ്രൊജക്ട് ഡയറക്ടര്‍ ബാബു വര്‍ഗീസ്, ലുലുമാള്‍ ഇന്‍ഡ്യ ഡയറക്ടര്‍ ഷിബു ഫിലിപ്, ലുലു ഇന്‍ഡ്യ സിഒഒ രജിത് രാധാകൃഷ്ണന്‍, കൊമേര്‍ഷ്യല്‍ മാനേജര്‍ സാദിഖ് ഖാസിം, മീഡിയ കോര്‍ഡിനേറ്റര്‍ എന്‍ബി സ്വരാജ്, കൊച്ചി ലുലു മാള്‍ ജെനറല്‍ മാനേജര്‍ ഹരി സുഹാസ്, കൊച്ചി ലുലുമാള്‍ സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി മാനേജര്‍ കെആര്‍ ബിജു, അസിസ്റ്റന്റ് മാനേജര്‍ കെടി അനില്‍, സെക്യൂരിറ്റി ഓഫീസര്‍ ജിന്‍സണ്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Keywords: Republic Day become celebration of working people says Suresh Gopi, Kochi, News, Cine Actor, Suresh Gopi, Republic Day, Celebration, Kerala.

Post a Comment