Follow KVARTHA on Google news Follow Us!
ad

Liquor sales | സംസ്ഥാനത്ത് പുതുവര്‍ഷത്തില്‍ റെകോര്‍ഡ് മദ്യവില്‍പന; വിറ്റഴിച്ചത് 92.73 കോടി രൂപയുടെ മദ്യം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Business,Liquor,Record,New Year,Kerala,
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് പുതുവര്‍ഷത്തില്‍ ഔട് ലെറ്റുകളിലൂടെ വിറ്റഴിച്ചത് 92.73 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇത് 82.26 കോടിയായിരുന്നു. ഇക്കുറി പത്ത് കോടിയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പുതുവര്‍ഷത്തലേന്ന് ഉള്‍പ്പെടെ 10 ദിവസം വിറ്റത് 686.25 കോടിയുടെ മദ്യമാണ്. കഴിഞ്ഞതവണ ഇത് 649.32 കോടിയായിരുന്നു.

ക്രിസ്മസിനും റെകോര്‍ഡ് മദ്യവില്‍പനയാണ് നടന്നത്. ഡിസംബര്‍ 22, 23, 24 തീയതികളില്‍ ബവ്‌റിജസ് കോര്‍പറേഷന്‍ ഔട് ലെറ്റുകള്‍ വഴി 229.80 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ വില്‍പന 215.49 കോടിയായിരുന്നു.

Record liquor sales in state on New Year, Thiruvananthapuram, News, Business, Liquor, Record, New Year, Kerala

കൊല്ലം ആശ്രമത്തെ ബവ്‌റിജസ് ഔട് ലെറ്റാണ് വില്‍പനയില്‍ മുന്നില്‍, 68.48 ലക്ഷം. രണ്ടാമത് തിരുവനന്തപുരത്തെ പവര്‍ഹൗസ് റോഡിലെ ഔട് ലെറ്റ്. വില്‍പന 65.07ലക്ഷം. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട് ലെറ്റാണ്. ഇവിടെ 61.49 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.

Keywords: Record liquor sales in state on New Year, Thiruvananthapuram, News, Business, Liquor, Record, New Year, Kerala.

Post a Comment