Malti Marie | ഒടുവില്‍ മകളുടെ മുഖം ആരാധകര്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തി നടി പ്രിയങ്ക ചോപ്ര; കളിചിരിയും കുസൃതിയുമായി വേദിയില്‍ തിളങ്ങി മാള്‍ടി; അച്ഛന്റെ അതേ മുഖസാദൃശ്യമാണ് കുഞ്ഞിനുമെന്ന് ആരാധകര്‍; തരംഗമായി വീഡിയോ
Jan 31, 2023, 12:07 IST
മുംബൈ: (www.kvartha.com) ഒടുവില്‍ ആദ്യമായി മാള്‍ടിയുടെ മുഖം ആരാധകര്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവും ഗായകനുമായ നിക് ജൊനസിയും. നിക് ജൊനസിന്റെയും അദ്ദേഹത്തിന്റെ സഹോദരന്മാരുടെയും മ്യൂസിക് ബാന്റായ ജൊനസ് ബ്രദേഴ്‌സിന്റെ ഒരു പരിപാടിക്ക് പങ്കെടുക്കാന്‍ മകളുമായി എത്തിയതായിരുന്നു പ്രിയങ്ക. അതിനിടെ കളിചിരിയുമായി മാള്‍ടിയും വേദിയില്‍ തിളങ്ങി. മാള്‍ടിയുടെ കുസൃതി വേദിയിലും സദസിലുമുള്ളവരുടെ മനസുകള്‍ കീഴടക്കി.
2018- ല്‍ ആണ് പ്രിയങ്ക ചോപ്രയും ഗായകന്‍ നിക് ജൊനാസും വിവാഹിതരാകുന്നത്. 2017ലെ ഗലെ പുരസ്‌കാര വേദിയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് പല പൊതുപരിപാടികളിലും ഒരുമിച്ചു പങ്കെടുത്ത ഇരുവരും പ്രണയത്തിലാവുകയായിരുന്നു.
2022 ജനുവരിയിലാണ് നികിനും പ്രിയങ്കയ്ക്കും വാടകഗര്‍ഭപാത്രത്തിലൂടെ പെണ്‍കുഞ്ഞ് പിറന്നത്. ആറാം മാസത്തില്‍ ജനിച്ച കുഞ്ഞ് മൂന്ന് മാസത്തിലേറെ എന്‍ഐസിയുവില്‍ ആയിരുന്നു. മകളെ ജീവനോടെ തിരികെ കിട്ടുമോയെന്ന് പോലും ആശങ്കപ്പെട്ടിരുന്നതായി അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു.
മാള്‍ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവന്‍ പേര്. 'മാള്‍ടി' എന്ന വാക്ക് സംസ്‌കൃതത്തില്‍ നിന്നും ഉത്ഭവിച്ചതാണ്. ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കില്‍ ചന്ദ്രപ്രകാശം എന്നാണ് വാക്കിന്റെ അര്‍ഥം. കടലിലെ നക്ഷത്രം എന്നര്‍ഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് മേരി എന്ന പേര് സ്വീകരിച്ചത്.
മകള്‍ക്ക് ഒരു വയസ് പൂര്‍ത്തിയായി ആഴ്ചകള്‍ക്ക് ശേഷമാണ് താരം മകളുടെ മുഖം മറയ്ക്കാതെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. ഇമോജികള്‍ കൊണ്ടു മറച്ച മകളുടെ ചിത്രങ്ങള്‍ മാത്രമാണ് ഇതുവരെ നിക്കും പ്രിയങ്കയും പങ്കുവച്ചിരുന്നത്. ഇപ്പോള്‍ ആദ്യമായി മാള്‍ടിയുടെ മുഖം കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. നിക് ജൊനാസിന്റെ അതേ മുഖസാദൃശ്യമാണ് മകള്‍ക്കെന്ന് ആരാധകര്‍ കുറിക്കുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.