Online gaming | രാജ്യത്ത് ഓണ്‍ലൈന്‍ ഗെയിമിന് പ്രായപരിധി; കരട് പുറത്തിറക്കി

 


ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്ത് ഓണ്‍ലൈന്‍ ഗെയിം ഉപയോഗിക്കാന്‍ പ്രായപരിധി ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഓണ്‍ലൈന്‍ ഗെയിമിങ് നയത്തിന്റെ കരട് പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജനങ്ങള്‍ക്കും മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കരടില്‍ അഭിപ്രായം അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. നിയമങ്ങള്‍ അടുത്ത മാസം അവസാനത്തോടെ പ്രാബല്യത്തില്‍ വരും.

Online gaming | രാജ്യത്ത് ഓണ്‍ലൈന്‍ ഗെയിമിന് പ്രായപരിധി; കരട് പുറത്തിറക്കി

ഓണ്‍ലൈന്‍ ഗെയിമിങ് ഇന്‍ഡസ്ട്രിയുടെ വളര്‍ച കൂടുതല്‍ ഉത്തരവാദിത്വത്തോടെയുള്ളതാക്കാനായാണ് നയരൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ ഗെയിമിങ് സ്ഥാപനങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കുന്നുവെന്ന് ഉറപ്പാക്കണം. ഉപഭോക്താക്കള്‍ തങ്ങളുടെ വ്യക്തിവിവരങ്ങള്‍ (കെ വൈ സി) നല്‍കണം. പണം കൈമാറ്റം, ഫീസ്, സമ്മാനങ്ങള്‍, റീഫന്‍ഡ് മുതലായവയില്‍ സുതാര്യത വേണം. ഗെയിം കംപനികള്‍ക്ക് അംഗീകാരം നല്‍കാന്‍ പ്രത്യേക സമിതിയെ രൂപീകരിക്കും.

ഗെയിമിങ് സ്റ്റാര്‍ടപുകളെ പ്രോത്സാഹിപ്പിക്കുമെന്ന് കരടില്‍ പറയുന്നു. ഗെയിം കംപനികള്‍ക്ക് അംഗീകാരം നല്‍കാന്‍ സമിതിയെ രൂപീകരിക്കും. ഗെയിമിങ്ങിലൂടെ വാതുവയ്പ്പ് അനുവദിക്കില്ല. പ്രായപൂര്‍ത്തിയാകാത്തവര്‍ ഗെയിം കളിക്കാന്‍ രെജിസ്റ്റര്‍ ചെയ്യുമ്പോള്‍ മാതാപിതാക്കളുടെ അനുമതി വേണം. ഗെയിമിങ് പ്ലാറ്റ്‌ഫോമില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

ജനുവരി 17 വരെ കരട് നിര്‍ദേശങ്ങളില്‍ പൊതുജനങ്ങള്‍ക്കും വിദഗ്ധര്‍ക്കും അഭിപ്രായമറിയിക്കാം. ഇതിനായുള്ള വെബ്‌സൈറ്റ്: www(dot)innovateindia(dot)mygov(dot)in/online-gaming-rules/ . കരട് മാര്‍നിര്‍ദേശങ്ങളുടെ വിശദമായ അറിയിപ്പ് ഐ ടി വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാണ്. www(dot)meity(dot)gov(dot)in/content/draft-amendments-it-intermediary-guid.

Keywords: Prescribing rules to make online gaming a significant part of digital economy: Rajeev Chandrasekhar, New Delhi, News, Minister, Website, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia