Festival | അണ്ടലൂര്‍ കാവ് ഉത്സവത്തിന് ഒരുക്കങ്ങള്‍ തുടങ്ങി: പ്രാരംഭ ചടങ്ങുകളിലൊന്നായ അടിയറവ് വരവ് നടത്തി

 


തലശേരി: (www.kvartha.com) വടക്കെ മലബാറിലെ പുരാതന കാവുകളിലൊന്നായ അണ്ടലൂര്‍ ക്ഷേത്ര തിറ മഹോത്സവം ഫെബ്രുവരി 14 മുതല്‍ 20 വരെ നടക്കും. ആണ്ടുതിറ ഉത്സവത്തിന്റെ മുന്നോടിയായി അണ്ടലൂര്‍ കാവില്‍ അടിയറ എത്തി. മകര മാസം 15ന് ഹരിജനങ്ങളുടെ അടിയറവ് വരവോടെയാണ് എല്ലാ വര്‍ഷവും ഉത്സവദിന വരവേല്‍പിനായി കാവുണരുന്നത്.
             
Festival | അണ്ടലൂര്‍ കാവ് ഉത്സവത്തിന് ഒരുക്കങ്ങള്‍ തുടങ്ങി: പ്രാരംഭ ചടങ്ങുകളിലൊന്നായ അടിയറവ് വരവ് നടത്തി

ദേവനുള്ള കാഴ്ച ദ്രവ്യങ്ങളുമായി അണ്ടലൂര്‍ കിഴക്കുംഭാഗത്തുനിന്നും കിഴക്കെ പാലയാട് അംബേദ്കര്‍ കോളനിയില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വര്‍ണ ശബളമായി പതിവുതെറ്റിക്കാതെ അടിയറ ഘോഷയാത്ര ദൈവത്താറീശ്വര സന്നിധിയിലെത്തിയത്.

തിറയുത്സവത്തിന് നാന്ദി കുറിക്കുന്ന പ്രധാന ചടങ്ങാണിത്. കാഴ്ചവരവ് കാവില്‍ സമര്‍പ്പിക്കുന്ന ഹരിജനങ്ങള്‍ വലിയ എമ്പ്രാന്‍ നല്‍കുന്ന കുറിയും കുത്തരിയും സ്വീകരിച്ച് തൃപ്തരായി തിരിച്ചുപോകുന്നതോടെ തുടര്‍ന്നുള്ള കര്‍മങ്ങള്‍ നടക്കും. ഈ അരി അടുത്ത വര്‍ഷം വരെ ഇവര്‍ സൂക്ഷിക്കും. മകരം 25 ന് ദൈവഞ്ജന്‍ ഉത്സവത്തിന്റെ ലക്ഷണങ്ങള്‍ പ്രവചനം നടത്തും. ഫെബ്രുവരി 14 ന് തേങ്ങ താക്കല്‍ ചടങ്ങോടെ ഉത്സവത്തിന്റെ പ്രധാന ചടങ്ങുകള്‍ തുടങ്ങും.

Keywords: Preparations for the Andalur Kav festival begun, Thalassery, News, Festival, Religion, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia