മൂന്നാര്‍: (www.kvartha.com) നാല് മാസം മുമ്പ് പവര്‍ ഹൗസിലെ അറ്റക്കുറ്റപ്പണികള്‍ക്കായി നിര്‍ത്തിവെച്ച ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടില്‍ വൈദ്യുതോത്പാദനം ആരംഭിച്ചു. പണികള്‍ പൂര്‍ത്തീകരിച്ചതോടെയാണ് അണക്കെട്ടില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം വീണ്ടും ആരംഭിച്ചിത്.
രണ്ട് മെഗാവാട് വൈദ്യുതിയാണ് അണക്കെട്ടിലെ വെള്ളത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്നത്. 1599.66 അടിയാണ് അണക്കെട്ടിലെ സംഭരണ ശേഷി. നിലവില്‍ 1598.60 മാണ് അണക്കെട്ടിലെ ജലനിരപ്പ്. പവര്‍ഹൗസിലെ അറ്റകുറ്റപ്പണികള്‍ക്കായി അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഷടര്‍ 20 സെന്റി മീറ്റര്‍ ഉയര്‍ത്തി വെള്ളം തുറന്ന് വിട്ടിരുന്നു.
തുലാവര്‍ഷത്തില്‍ കുണ്ടള അണക്കെട്ട് നിറഞ്ഞതിനെ തുടര്‍ന്ന് ഒഴുക്കിവിട്ട വെള്ളമാണ് മാട്ടുപ്പെട്ടി ജലാശയത്തില്‍ ജലനിരപ്പ് ഉയരാന്‍ കാരണം. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 1596.20 അടിയായിരുന്ന ജലാശയത്തിലെ ജലനിരപ്പ്.
അണക്കെട്ടില്‍ വെള്ളം നിറഞ്ഞതോടെ ബോടിങ്ങ് അടക്കമുള്ളവ ആസ്വദിക്കുവാന്‍ ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് അണക്കെട്ടില്‍ എത്തുന്നത്.
Keywords: News,Kerala,State,Munnar,Dam,Electricity,Top-Headlines, Power generation has resumed at Mattupetti dam