പൊലീസില്‍ നിന്നും രക്ഷപ്പെടാനായി പ്രതികള്‍ വടിവാള്‍ വീശിയപ്പോള്‍ സ്വയം രക്ഷയ്ക്കായി ആകാശത്തേക്കു നാലു റൗണ്ട് വെടിയുതിര്‍ത്ത് എറണാകുളം ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം. വെടിവയ്പ്പുണ്ടായതോടെ രണ്ടു പ്രതികള്‍ കായലില്‍ ചാടി കടന്നുകളഞ്ഞുവെന്നും സംഘം പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
പ്രതികള്‍ കുണ്ടറയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു പൊലീസ് അവിടെയെത്തിയത്. മഫ്തിയിലായിരുന്നു. എന്നാല്‍ പൊലീസ് സംഘത്തെ കണ്ട പ്രതികള്‍ വടിവാള്‍ വീശി ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് പൊലീസ് നാലു റൗണ്ട് വെടിയുതിര്‍ത്തത്. നാലു പേര്‍ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടാനെത്തിയത്. അതീവരഹസ്യമായാണ് സംഘം എത്തിയത്. വിവരം ചോരാതിരിക്കാന്‍ കുണ്ടറ പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചില്ല.
പ്രതികളില്‍ ഒരാളായ കുണ്ടറ കരിക്കുഴി സ്വദേശി ലിബിനെ നേരത്തേ പിടികൂടിയിരുന്നു. ഇയാളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു മറ്റു രണ്ടു പ്രതികള്‍ക്കായി പരിശോധനയ്‌ക്കെത്തിയത്. പ്രതികളായ ആന്റണി ദാസ്, ലിയോപ്ലാസറ്റ് എന്നിവര്‍ കുണ്ടറയിലെ ആളൊഴിഞ്ഞ കെട്ടിടത്തിലുണ്ട് എന്നായിരുന്നു പൊലീസിനു ലഭിച്ച വിവരം.
സ്ഥലത്തെത്തുമ്പോള്‍ പ്രതികള്‍ ഉണ്ടായിരുന്നെങ്കിലും വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ പൊലീസ് ആകാശത്തേക്കു വെടിവയ്ക്കുകയായിരുന്നു. ഇതോടെ പ്രതികള്‍ കായലിലേക്കു ചാടി രക്ഷപെട്ടു.
ആന്റണി ദാസ് 20ല്‍ അധികം കേസുകളിലെ പ്രതിയാണ്. കൊലപാതകവും കൊലപാതക ശ്രമവും ഉള്‍പ്പെടെയുള്ള കേസുകളുള്ള ഇയാളെ കാപ്പ ചുമത്തി നാടു കടത്തിയിരുന്നു. അടുത്തിടെയാണു നാട്ടിലേക്ക് എത്തിയത്. തൊട്ടു പിന്നാലെയാണ് യുവാവിനെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി അടൂര്‍ ഗസ്റ്റ് ഹൗസില്‍ എത്തിച്ചു മര്‍ദിച്ചത്.
Keywords: Police fire at goons who swung machetes at them in Kollam, Kochi, Gun attack, Police, Accused, Kerala.