Pilot Died | മധ്യപ്രദേശില്‍ പരിശീലന പറക്കലിനിടെ ക്ഷേത്രത്തിന് മുകളിലിടിച്ച ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു; സഹപൈലറ്റിന് പരുക്ക്
                                                 Jan 6, 2023, 16:29 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ഭോപാല്‍: (www.kvartha.com) ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റിന് ദാരുണാന്ത്യം. ഫാല്‍കണ്‍ ഏവിയേഷന്‍ അകാഡമിയുടെ പരിശീലന വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനം പറത്തിയ ട്രെയ്നി പൈലറ്റാണ് അപകടത്തില്‍ മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന സഹപൈലറ്റിന് പരുക്കേറ്റു.  
 
  അപകടസമയത്ത് വിമാനത്തില്‍ പൈലറ്റും സഹപൈലറ്റും മാത്രമാണ് ഉണ്ടായിരുന്നത്. വിമാനം തകര്‍ന്ന് വീണ ഉടന്‍ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പൈലറ്റ് മരിക്കുകയായിരുന്നു. സഹപൈലറ്റ് സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്. പരിശീലന പറക്കലിനിടെയായിരുന്നു അപകടം. 
 
 
  മധ്യപ്രദേശിലെ റിവയിലെ ക്ഷേത്രത്തിന് മുകളിലേക്ക് വിമാനം വന്നിടിച്ചാണ് അപകടം സംഭവിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം മേഖലയിലെത്തി പരിശോധന നടത്തുകയാണ്. പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുമുണ്ട്. സംഭവത്തില്‍ ഡിജിസിഎ റിപോര്‍ട് തേടി. 
 
  Keywords:  News,National,Madhya pradesh,Bhoppal,Accident,plane,Pilots,Pilot,died,Top-Headlines,Latest-News, Pilot Dies After Training Aircraft Crashes Into Temple In Madhya Pradesh 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
