Garbage | വൃത്തികേടാക്കി വന്ദേ ഭാരത് എക്സ്പ്രസും; കോചില്‍ മാലിന്യങ്ങള്‍ നിറഞ്ഞു കിടക്കുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍; യാത്രക്കാര്‍ തനി സ്വഭാവം പുറത്തെടുത്തുവെന്ന് സമൂഹ മാധ്യമം
Jan 28, 2023, 18:44 IST
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തെ പുതിയ ട്രെയിന്‍ സര്‍വീസായ വന്ദേ ഭാരത് എക്സ്പ്രസിലും തനി സ്വഭാവം പുറത്തെടുത്ത് യാത്രക്കാര്‍. ട്രെയിനിന്റെ കോചില്‍ മാലിന്യങ്ങള്‍ നിറഞ്ഞു കിടക്കുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍. ഐ എ എസ് ഓഫീസര്‍ അവനീഷ് ശരണ്‍ ആണ് ഇതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. 'വി ദ പീപിള്‍' എന്ന കാപ്ഷനോടെയാണ് അവനീഷ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തില്‍, ട്രെയിനിന്റെ കോചില്‍ നിലത്ത് നിറയെ മാലിന്യങ്ങള്‍ ചിതറിക്കിടക്കുന്നത് കാണാം. ഒഴിഞ്ഞ കുപ്പികള്‍, ഉപയോഗിച്ച ഭക്ഷണ പാത്രങ്ങള്‍, പ്ലാസ്റ്റിക് ബാഗുകള്‍ തുടങ്ങിയവയാണ് കോചില്‍ പലയിടങ്ങളിലായി കിടക്കുന്നത്. ചൂലുമായി ഒരാള്‍ ട്രെയിന്‍ വൃത്തിയാക്കാന്‍ നില്‍ക്കുന്നതും ചിത്രത്തിലുണ്ട്.
നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങളെ കുറിച്ച് മാത്രമേ അറിയൂവെന്നും കടമകള്‍ അവര്‍ക്കറിയില്ല' എന്നും ചിത്രത്തിന് താഴെ ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നു. നമ്മള്‍ നല്ല സൗകര്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും വേണ്ടി ആവശ്യമുന്നയിക്കാറുണ്ടെങ്കിലും അവ നാം സംരക്ഷിക്കാറില്ലെന്നാണ് മറ്റൊരാളുടെ കമന്റ്.
Keywords: Photo Of Garbage Scattered In Vande Bharat Express Goes Viral, New Delhi, News, Twitter, Social Media, Train, Video, National.“We The People.”
— Awanish Sharan (@AwanishSharan) January 28, 2023
Pic: Vande Bharat Express pic.twitter.com/r1K6Yv0XIa
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.