കോട്ടയം: (www.kvartha.com) കോട്ടയത്ത് കെ എസ് ആര്‍ ടി സി ബസിനടിയില്‍ വീണ് കാല്‍നട യാത്രിക്കാരന് പരുക്ക്. കോട്ടയം നഗരമധ്യത്തില്‍ ടിബി റോഡില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു അപകടം. അപകടത്തില്‍പ്പെട്ടയാള്‍ വാഹനത്തിന് അടിയിലേക്ക് ചാടിയതാണോ എന്ന് സംശയമുണ്ടെന്ന് പൊലീസ് പറയുന്നു.
ബസ് ശരീരത്തില്‍ കയറി ഇറങ്ങി ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടന്‍തന്നെ കോട്ടയം മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Pedestrian injured after falling under KSRTC bus in Kottayam, Kottayam, News, Accident, Injured, Police, Passenger, Hospital, Treatment, Kerala.
Post a Comment