Follow KVARTHA on Google news Follow Us!
ad

Arrested | ഓണ്‍ലൈന്‍ കണ്‍സള്‍ടേഷനിടെ വനിതാ ഡോക്ടര്‍ക്ക് സ്വകാര്യഭാഗങ്ങള്‍ കാണിച്ചുവെന്ന് പരാതി; യുവാവ് പൊലീസ് പിടിയില്‍

Pathanamthitta: Police arrest accused for assaulting woman doctor in Konni #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


പത്തനംതിട്ട: (www.kvartha.com) ഓണ്‍ലൈന്‍ കണ്‍സള്‍ടേഷനിടെ വനിതാ ഡോക്ടര്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ യുവാവ് പിടിയില്‍. തൃശൂര്‍ സ്വദേശി മുഹമ്മദ് സുഹൈദിനെയാണ് ആറന്‍മുള പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കോന്നി സര്‍കാര്‍ മെഡികല്‍ കോളജ് ആശുപത്രിയിലെ മാനസികാരോഗ്യവിഭാഗത്തിലെ ഡോക്ടറാണ് പരാതിക്കാരി. 

ഓണ്‍ലൈന്‍ കണ്‍സള്‍ടേഷന്‍ ഡ്യൂടിയായിരുന്നു ഡോക്ടര്‍ക്കുണ്ടായിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ ഇരുന്ന് ലാപ്ടോപ് ഉപയോഗിച്ച് ഇ സഞ്ജീവനി മുഖാന്തരം ഡോക്ടര്‍ കണ്‍സള്‍ടേഷന്‍ നടത്തുകയായിരുന്നു. ഇതിനിടെ മുഹമ്മദ് സുഹൈബ് സ്വകാര്യഭാഗങ്ങള്‍ കാണിച്ചുവെന്നാണ് ഡോക്ടറുടെ പരാതി.

News,Kerala,State,Pathanamthitta,Local-News,Complaint,Doctor,Police,police-station,Accused,Custody, Pathanamthitta: Police arrest accused for assaulting woman doctor in Konni


കോന്നി മെഡികല്‍ കോളജ് ആശുപത്രിയിലെ പ്രിന്‍സിപല്‍ മുഖേനയാണ് ഡോക്ടര്‍ പരാതി നല്‍കിയത്. സംഭവം നടന്നത് ആറന്മുള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേസ് ഇവിടേക്ക് കൈമാറുകയായിരുന്നു. തൃശൂരില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. 

Keywords: News,Kerala,State,Pathanamthitta,Local-News,Complaint,Doctor,Police,police-station,Accused,Custody, Pathanamthitta: Police arrest accused for assaulting woman doctor in Konni 

Post a Comment