രണ്ട് വെടിയുണ്ടകളാണ് മന്ത്രിയുടെ നെഞ്ചില്‍ തറച്ച് കയറിയത്. മന്ത്രിയെ എയര്‍ ആംബുലന്‍സില്‍ ഭുവനേശ്വറിലേക്ക് കൊണ്ടുപോയിരുന്നു. അപോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വൈകീട്ടോടെ മരണപ്പെടുകയായിരുന്നു. സംഭവത്തെ മുഖ്യമന്ത്രി നവീന്‍ പട്നായിക് അപലപിച്ചു. ആക്രമണം നടന്നയുടന്‍ മന്ത്രിയെ പ്രവേശിപ്പിച്ച ആശുപത്രിയിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു.
മുഖ്യമന്ത്രിക്ക് ശേഷമുള്ള ഏറ്റവും ധനികനായ മന്ത്രിയെന്ന് അറിയപ്പെടുന്ന വ്യക്തിയാണ് ദാസ്. എഎസ്ഐയെ ചോദ്യം ചെയ്തു വരികയാണെന്നും വിശദമായ അന്വേഷണത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Keywords: Latest-News, National, Top-Headlines, Odisha, Died, Killed, Crime, Murder, Health Minister, Investigates, Odisha Health Minister Naba Das dies hours after he was shot at by cop.
< !- START disable copy paste -->