തിരുവനന്തപുരം: (www.kvartha.com) നഴ്‌സിംഗ് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിന്റെ മുകളില്‍ നിന്ന് താഴേക്കു കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കേരള - തമിഴ്‌നാട് അതിര്‍ത്തിയില്‍ കളിയാക്കാവിളയില്‍ സ്ഥിതി ചെയ്യുന്ന ഗ്രേസ് നഴ്‌സിംഗ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി സുമിത്രനെയാണ്(19) മരിച്ചനിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശിയായ സുമിത്രന്‍ ഹോസ്റ്റല്‍ മുറിയില്‍ നാലംഗ സംഘത്തിനൊപ്പമാണ് കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം കോളജ് വിട്ട് ഹോസ്റ്റലില്‍ എത്തിയ സുമിത്രന്‍ വിഷമിച്ചിരിക്കുന്നത് കണ്ട് വിവരം തിരക്കിയിരുന്നുവെങ്കിലും മറുപടി നല്‍കിയില്ലെന്ന് സുഹൃത്തുകള്‍ പറയുന്നു. രാത്രി ഉറങ്ങാന്‍ കിടന്ന സുമിത്രന്‍ രാത്രി ഒരു മണിയോടെ ബാത് റൂമില്‍ പോകുന്നു എന്നുപറഞ്ഞാണ് പുറത്ത് പോയതെന്നും ഇവര്‍ പറയുന്നു. രാവിലെ എഴുന്നേറ്റപ്പോഴാണ് സുമിത്രന്‍ മുറിയില്‍ ഇല്ല എന്ന് അറിയുന്നത്.
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് സുമിത്രനെ ടെറസില്‍ നിന്ന് താഴേക്കു കെട്ടി തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍തന്നെ കോളജ് അധികൃതര്‍ കളിയാക്കാവിള പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തിയാണ് മൃതദേഹം താഴെ ഇറക്കിയത്.
സംഭവത്തില്‍ ദുരൂഹതയുള്ളതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഈ സ്ഥാപനത്തില്‍ വിദ്യാര്‍ഥികളെ മാനസികമായും ശരീരികമായും പീഡിപ്പിച്ചതിന് മാനേജ്‌മെന്റിനെതിരെ മുന്‍പ് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുള്ളതാണെന്നും അന്വേഷണം വേണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. സംഭവത്തില്‍ കളിയാക്കാവിള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Nursing Student found dead in college hostel, Thiruvananthapuram, News, Local News, Police, Dead Body, Student, Allegation, Kerala.