Follow KVARTHA on Google news Follow Us!
ad

Novak Djokovic | ആസ്‌ട്രേലിയന്‍ ഓപണ്‍ കിരീടം നേടി ചരിത്രമെഴുതി നൊവാക് ദ്യോകോവിച്; സമ്മാനവേദിയിലെത്തിയത് '22' എന്നെഴുതിയ ജാകറ്റ് ധരിച്ച്

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,England,News,Sports,Record,Parents,World,Winner,
മെല്‍ബണ്‍: (www.kvartha.com) ആസ്‌ട്രേലിയന്‍ ഓപണ്‍ കിരീടം നേടി ചരിത്രമെഴുതി നൊവാക് ദ്യോകോവിച്. മെല്‍ബണ്‍ പാര്‍കില്‍ 24കാരനായ ഗ്രീക് താരം സിറ്റ്‌സിപാസിനെയാണ് 35കാരനായ സെര്‍ബിയന്‍ താരം പരാജയപ്പെടുത്തിയത്. ഇതോടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാമുകളെന്ന റഫേല്‍ നദാലിന്റെ റെകോര്‍ഡിനൊപ്പമെത്തി ദ്യോകോവിച്. ദ്യോകോവിചിന്റെ 22-ാം കിരീടവും 10-ാം ആസ്‌ട്രേലിയന്‍ ഓപണ്‍ കിരീടവുമാണിത്. ഇതോടെ ദ്യോകോവിച് ഒന്നാം നമ്പറില്‍ തിരിച്ചെത്തി.

Novak Djokovic beats Stefanos Tsitsipas 6-3, 7-6, 7-6 to win a record-extending 10th title, England, News, Sports, Record, Parents, World, Winner

22 എന്നെഴുതിയ ജാകറ്റ് ധരിച്ച് ദ്യോകോവിച് സമ്മാനവേദിയിലെത്തിയതും ശ്രദ്ദേയമായി. മാതാപിതാക്കളും സഹോദരങ്ങളും കളി കാണാന്‍ എത്തിയിരുന്നു. മത്സരശേഷം കുടുംബാഗങ്ങളെ അദ്ദേഹം കെട്ടിപ്പിടിച്ചുകരഞ്ഞു. ഇത് വളരെ വൈകാരികമായ കാഴ്ചയായിരുന്നു. ഇത് ആദ്യമാണ് ദ്യോകോവിച് ഇത്തരത്തില്‍ വികാരാധിനനാകുന്നത്.

കഴിഞ്ഞ തവണ ദ്യോകോവിചിന് മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കോവിഡ് വാക്‌സിന്‍ എടുത്തില്ലെന്ന കാരണം പറഞ്ഞ് അദ്ദേഹത്തെ തഴയുകയായിരുന്നു.

Keywords: Novak Djokovic beats Stefanos Tsitsipas 6-3, 7-6, 7-6 to win a record-extending 10th title, England, News, Sports, Record, Parents, World, Winner.

Post a Comment