Follow KVARTHA on Google news Follow Us!
ad

SC Order | 'ജീവനക്കാർക്ക് ആ തുക നൽകണം'; സുപ്രീം കോടതിയിൽ നിന്ന് ജെറ്റ് എയർവേസിന് വൻ തിരിച്ചടി

No SC relief for JKC, to pay dues to Jet employees#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെൽഹി: (www.kvartha.com) ജെറ്റ് എയർവേയ്‌സിലെ ജീവനക്കാർക്ക് പ്രൊവിഡന്റ് ഫണ്ടും ഗ്രാറ്റുവിറ്റി കുടിശ്ശികയും നൽകണമെന്ന നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ (NCLAT) ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജലാൻ-കാൽറോക്ക് കൺസോർഷ്യം (JKC) നൽകിയ ഹർജി സുപ്രീം കോടതി തള്ളി. 2023 ജനുവരി 13ലെ ഉത്തരവിൽ, നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (NCLT) ജെറ്റ് ഉടമസ്ഥാവകാശം ജെകെസിക്ക് കൈമാറാൻ അനുമതി നൽകിയിരുന്നു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് എൻസിഎൽടി ഉത്തരവ് ശരിവെച്ചത്. 200 കോടി രൂപ നീക്കിവെക്കേണ്ടിവരുമെന്നും അതുകൊണ്ട് എയർലൈൻ പുനരുജ്ജീവിപ്പിക്കുന്നത് ബുദ്ധിമുട്ടാകുമെന്നും ജെറ്റ് എയർവേയ്‌സിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സൗരഭ് കൃപാൽ പറഞ്ഞു. കടക്കെണിയിലായ ജെറ്റ് എയർവേയ്‌സ് പാപ്പരത്തത്തിലേക്ക് നീങ്ങിയതിനെ തുടർന്ന് നിരവധി ജീവനക്കാരാണ് രാജിവെച്ചത്.

News,National,New Delhi,spice jet,Supreme Court of India,Flight,Top-Headlines,Latest-News, No SC relief for JKC, to pay dues to Jet employees


സുപ്രീം കോടതിയുടെ ഉത്തരവ് പുതിയ ദിശാസൂചന നൽകുമെന്ന് 270 ജീവനക്കാരുടെ സംഘടനയായ 'അസോസിയേഷൻ ഓഫ് അഗ്രിവ്ഡ് വർക്ക്‌മെൻ ഓഫ് ജെറ്റ് എയർവേയ്‌സിന്' വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. ജീവനക്കാർക്ക് പ്രോവിഡന്റ് ഫണ്ടും ഗ്രാറ്റുവിറ്റി കുടിശ്ശികയും നൽകണമെന്ന് കഴിഞ്ഞ വർഷം ഒക്ടോബർ 21 നാണ് ട്രൈബ്യൂണൽ സഖ്യത്തോട് നിർദേശിച്ചത്.

Keywords: News,National,New Delhi,spice jet,Supreme Court of India,Flight,Top-Headlines,Latest-News, No SC relief for JKC, to pay dues to Jet employees

Post a Comment