മുന്‍ സംസ്ഥാന പ്രസിഡണ്ട് കൈ വൈ നിസാമുദ്ദീന്‍ ഫാളിലി പുതിയ ഭാരവാഹികള്‍ക്ക് പതാക കൈമാറി. ശനിയാഴ്ച ചേര്‍ന്ന സംസ്ഥാന സ്റ്റുഡന്റ്‌സ് കൗണ്‍സിലില്‍ ആണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. പാനല്‍ ബോര്‍ഡ് അംഗങ്ങളായ പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി, എന്‍ എം സ്വാദിഖ് സഖാഫി, എം അബ്ദുല്‍ മജീദ്, അശ്ഹര്‍ പത്തനംതിട്ട എന്നിവര്‍ കൗണ്‍സില്‍ നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പുതിയ ഭാരവാഹികള്‍: ടി കെ ഫിര്‍ദൗസ് സുറൈജി സഖാഫി (പ്രസിഡന്റ്), സി ആര്‍ കുഞ്ഞുമുഹമ്മദ് (ജെനറല്‍ സെക്രടറി), സയ്യിദ് അഹ്മദ് മുനീര്‍ അഹ്ദല്‍ അഹ്‌സനി (ഫിനാന്‍സ് സെക്രടറി), സയ്യിദ് ആശിഖ് കൊല്ലം, മുഹമ്മദ് നിയാസ് കോഴിക്കോട്, ജാബിര്‍ പി, ഡോ. അബൂബകര്‍, സി കെ ശബീര്‍ അലി, ഇ മുഹമ്മദ് ഇല്യാസ് സഖാഫി, സി എം സ്വാബിര്‍ സഖാഫി, മുഹമ്മദ് അനസ് അമാനി കാമില്‍ സഖാഫി കണ്ണൂര്‍, കെ സ്വാദിഖ് അലി ബുഖാരി മലപ്പുറം, പി വി ശുഐബ്, ഡോ എം എസ് മുഹമ്മദ് (സെക്രടറിമാര്‍), മുഹമ്മദ് ത്വാഹ മഹ്‌ളരി തിരുവനന്തപുരം ,മുഹമ്മദ് സഈദ് ഷാമില്‍ ഇര്‍ഫാനി വയനാട്, കെ തജ്മല്‍ ഹുസൈന്‍, സി എന്‍ ജഅ'ഫര്‍ സ്വാദിഖ് (സെക്രടറിയേറ്റ് അംഗങ്ങള്‍).
അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന എസ് എസ് എഫിന്റെ ഗോള്‍ഡന്‍ ഫിഫ്റ്റി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ സമാപനം പ്രൗഢമായിരുന്നു. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ മതം, രാഷ്ട്രീയം, വിദ്യാഭ്യാസം, സാമൂഹികം, സാംസ്‌കാരികം, സംഘടന എന്നീ ആറ് മേഖലകളെ കേന്ദ്രീകരിച്ചുള്ള പഠനങ്ങളും പ്രഭാഷണങ്ങളും സംവാദങ്ങളുമാണ് നടന്നത്. ഞായറാഴ്ച രാവിലെ ആറ് മണിക്ക് 'അര്‍ റസൂല്‍ മധുരമുള്ള ചിത്രങ്ങള്‍' എന്ന വിഷയത്തില്‍ എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി നടത്തിയ പ്രഭാഷണത്തോടെ പരിപാടികള്‍ ആരംഭിച്ചു.
ഏഴ് മണിക്ക് ജനങ്ങള്‍, രാഷ്ട്രം വിചാര വിനിമയങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച നടന്നു. എം അബ്ദുല്‍ മജീദ്, ടി എ അലി അക്ബര്‍, സി ആര്‍ കെ മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. ഒമ്പത് മണിക്ക് വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ പുനരാലോചിക്കുന്നു എന്ന വിഷയത്തില്‍ അകാഡമിക് ടോക് നടന്നു. കേരള കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ ഡോ: അമൃത് ജി കുമാര്‍, എം മുഹമ്മദ് സ്വാദിഖ് സംസാരിച്ചു. 10.30 ന് 'ഇന്‍ഡ്യന്‍ പൊളിറ്റിക്‌സ് ഭരണഘടനയാണ് ശരി' എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ടി ടി ശ്രീകുമാര്‍, മുസ്തഫ പി എറായ്ക്കല്‍ സംസാരിച്ചു. ഉച്ചക്ക് 12 മണിക്ക് വെളിച്ചത്തിന്റെ വര്‍ത്തമാനങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന പ്രഭാഷണത്തിന് റഹ്മത്തുല്ല സഖാഫി എളമരം നേതൃത്വം നല്‍കി.
12.30 ന് നവോത്ഥാനത്തിന്റെ നേരുകള്‍ എന്ന വിഷയത്തില്‍ എസ് എസ് എഫ് സംസ്ഥാന സെക്രടറിമാരായ പി ജാബിര്‍, കെ ബി ബശീര്‍ സംസാരിച്ചു. 1.30 ന് തുടര്‍ച്ചയുള്ള സമരങ്ങള്‍ എന്ന വിഷയത്തില്‍ സി കെ റാശിദ് ബുഖാരി പ്രഭാഷണം നടത്തി. 2.30 ന് സമാപന സംഗമം സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീന്‍ ഫാളിലി അധ്യക്ഷത വഹിച്ചു. ശേഷം പുതിയ സംസ്ഥാന കമിറ്റിയെ പ്രഖ്യാപിച്ചു. സയ്യിദ് അബ്ദുല്‍ ഫത്വാഹ് അവേലം, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി , കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍, വിപിഎം ഫൈസി വില്യാപ്പിള്ളി, മജീദ് കക്കാട്, ജി അബൂബകര്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന വിദ്യാര്‍ഥി റാലിയില്‍ ആയിര കണക്കിന് വിദ്യാര്‍ഥികള്‍ അണിനിരന്നു. മുതലക്കുളം മൈതാനിയില്‍ റാലി സമാപിച്ചു.
Keywords: Latest-News, Kerala, Kozhikode, Top-Headlines, SSF, Religion, Rally, Programme, New office bearers for SSF Kerala unit.
< !- START disable copy paste -->