Follow KVARTHA on Google news Follow Us!
ad

MV Jayarajan | 'തോട്ടടയില്‍ ചൊല്ലിയത് പ്രാര്‍ഥനയല്ല'; മുഖ്യമന്ത്രി ഗുരുനിന്ദ നടത്തിയിട്ടില്ലെന്ന് എംവി ജയരാജന്‍

MV Jayarajan responds to controversy surrounding CM Pinarayi Vijayan refuses to standup when Guru Hymn Recited#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാ

കണ്ണൂര്‍: (www.kvartha.com) തോട്ടട എസ് എന്‍ കോളജിലെ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടന പരിപാടിയില്‍ ചൊല്ലിയത് പ്രാര്‍ഥനയല്ലെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുരുനിന്ദ നടത്തിയിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു. 

ചടങ്ങിനിടെ മുഖ്യമന്ത്രി എഴുന്നേല്‍ക്കേണ്ടതില്ലെന്ന് അടുത്തുണ്ടായിരുന്ന എസ് എന്‍ ഡി പി യോഗം ജെനറല്‍ സെക്രടറി വെള്ളാപ്പളളി നടേശന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ സംഭവത്തെ ശ്രീനാരായണ ഗുരുവിനെ നിന്ദിച്ചതായി ചില സ്ഥാപിത താല്‍പര്യക്കാര്‍ വളച്ചൊടിക്കുകയാണെന്നും എം വി ജയരാജന്‍ ചൂണ്ടിക്കാട്ടി. 

ജനുവരി ഒന്നിന് രാവിലെ 10 മണിക്കാണ് തോട്ടട ശ്രീനാരയണ കോളജില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാനെത്തിയ ചടങ്ങില്‍ ഗുരുസ്തുതി ആലപിച്ചപ്പോള്‍ മുഖ്യമന്ത്രി ആദ്യം എഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയും പിന്നീട് കസേരയില്‍ തന്നെ ഇരിക്കുകയും ചെയ്തത്. തൊട്ടടുത്തുണ്ടായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്‍ എം എല്‍ എ പ്രാര്‍ഥനാലാപനത്തിനിടെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കസേരയില്‍ തന്നെ നിര്‍ബന്ധപൂര്‍വം ഇരുത്തുകയും ചെയ്തു. 

News,Kerala,State,Kannur,M.V Jayarajan,CM,Chief Minister,Pinarayi-Vijayan,Top-Headlines,Controversy,Politics,Trending,party,CPM,SNDP, MV Jayarajan responds to controversy surrounding CM Pinarayi Vijayan refuses to standup when Guru Hymn Recited


എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പെടെ ഇതിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഗുരുസ്തുതിയെ നിന്ദിച്ചെന്ന ആരോപണം ശക്തമായത്. ശ്രീനാരായണ സഹോദര ധര്‍മവേദിയുടെ നേതാക്കള്‍ ഇതിനെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും  കേന്ദ്രമന്ത്രി വി മുരളീധരനും മുഖ്യമന്ത്രിയുടെ നടപടിയെ ഗുരുവിനോടുളള അവഹേളനമായി വിശേഷിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് എം വി ജയരാജന്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ചുകൊണ്ടു രംഗത്തുവന്നത്.

Keywords: News,Kerala,State,Kannur,M.V Jayarajan,CM,Chief Minister,Pinarayi-Vijayan,Top-Headlines,Controversy,Politics,Trending,party,CPM,SNDP, MV Jayarajan responds to controversy surrounding CM Pinarayi Vijayan refuses to standup when Guru Hymn Recited

Post a Comment