Follow KVARTHA on Google news Follow Us!
ad

MV Jayarajan | ഗുരുസ്തുതി ചൊല്ലുമ്പോള്‍ മുഖ്യമന്ത്രി എഴുന്നേറ്റ് നില്‍ക്കാത്തത് വെള്ളാപ്പളളി പറഞ്ഞിട്ട്, വീണ്ടും വിശദീകരണവുമായി എം വി ജയരാജന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,News,Chief Minister,Controversy,Religion,Kerala,
കണ്ണൂര്‍: (www.kvartha.com) തോട്ടട എസ് എന്‍ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടന ചടങ്ങില്‍ ഗുരുസ്തുതി ചൊല്ലുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുന്നേറ്റുനില്‍ക്കാത്തതിനെ ചൊല്ലിയുള്ള വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി സിപിഎം ജില്ലാ സെക്രടറി എംവി ജയരാജന്‍. കോളജില്‍ ചൊല്ലിയത് പ്രാര്‍ഥനയല്ലെന്നും എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്നും വേദിയിലുണ്ടായിരുന്ന വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നുവെന്നും എംവി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

MV Jayarajan again clarifies Gurusthuthi issue, Kannur, News, Chief Minister, Controversy, Religion, Kerala

ഗുരുസ്തുതിയെ ആധികാരികമായി പറയാന്‍ കഴിയുന്ന വെള്ളാപ്പള്ളിയാണ് ഇങ്ങനെ നിര്‍ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് എസ് എന്‍ കോളജിലെ ഇന്‍ഡോര്‍ സ്റ്റേഡിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ചടങ്ങിനിടെ ഗുരുസ്തുതി ചൊല്ലിയപ്പോള്‍ എഴുന്നേല്‍ക്കാന്‍ ഒരുങ്ങിയ മുഖ്യമന്ത്രി പിന്നീട് അവിടെതന്നെ ഇരുന്നു. തൊട്ടരികില്‍ ഉണ്ടായിരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രി കൈകൊണ്ട് വിലക്കിയെന്നാണ് ആരോപണം.

വേദിയിലുണ്ടായിരുന്ന എംവി ജയരാജനും വെള്ളാപ്പള്ളിയും എഴുന്നേറ്റ് നില്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് മുഖ്യമന്ത്രിക്കെതിരെ വിവിധ കോണുകളില്‍ നിന്നും അതിരൂക്ഷമായ വിമര്‍ശനമുയര്‍ന്നത്.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, കേന്ദ്രസഹമന്ത്രി വി മുരളീധരന്‍, ശ്രീനാരായണ സഹോദര ധര്‍മവേദി നേതാക്കള്‍ എന്നിവര്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നിരുന്നു. സമൂഹ മാധ്യമങ്ങളിലും അതിരൂക്ഷമായ വിമര്‍ശനമാണ് മുഖ്യമന്ത്രിക്കുനേരെയുണ്ടായത്.

Keywords: MV Jayarajan again clarifies Gurusthuthi issue, Kannur, News, Chief Minister, Controversy, Religion, Kerala.

Post a Comment