രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ വലിയ ഭയപ്പാടിലാണ്. പ്രബല ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാനും ശ്രമം നടക്കുന്നു. സ്വയം കുഴികുത്തരുത്. മഴുവുമേന്തി നില്‍ക്കുന്നവര്‍ക്ക് തലവെച്ചു കൊടുക്കരുത്. ഏത് തരത്തിലുള്ള വര്‍ഗീയതയും ആപത്താണ്. മത രാഷ്ട്ര പ്രചാരണത്തിന് പുറമെ അധികാരം കൂടി ലഭിച്ചതോടെ ആര്‍എസ്എസ് എല്ലം കൈപിടിയിലൊതുക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മതനിരാസമല്ല, മതേതരത്വമെന്നും മതം മുറുകെ പിടിച്ച് മതേതര സമൂഹത്തിന് വേണ്ടി നിലകൊള്ളുകയാണ് കാലം ആവശ്യപ്പെടുന്ന ദൗത്യമെന്നും മുഖ്യപ്രഭാഷണം നിര്‍വഹിച്ച മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതം മനുഷ്യന് സന്മാര്‍ഗം കാണിക്കാനായി ദൈവം നല്‍കിയതാണ്. നന്മകളുടെ ഏതളവുകോലെടുത്താലും അതെല്ലാം പരിപോഷിപ്പിക്കുകയാണ് മതം ചെയ്യുന്നത്. തീവ്ര വര്‍ഗീയ ചിന്താഗതിക്ക് അടിമപ്പെട്ട ചിലരൊഴികെ മതം പ്രശ്‌നമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെഎൻഎം പ്രസിഡന്റ് ടിപി അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. പിവി അബ്ദുൽ വഹാബ് എംപി, പികെ അഹ്‌മദ്, ഡോ. പിഎ ഫസൽ ഗഫൂർ, ഡോ. അൻവർ അമീൻ, അശ്റഫ് ശാഹി ഒമാൻ, യു അബ്ദുല്ല ഫറൂഖി, ഡോ. ഹുസൈൻ മടവൂർ, മായിൻകുട്ടി മേത്തർ, അഹ്‌മദ് അനസ് മൗലവി, നൂർ മുഹമ്മദ് നൂർഷ, ഡോ. എഐ അബ്ദുൽ മജീദ് സ്വലാഹി തുടങ്ങിയവർ സംസാരിച്ചു.
Keywords: Kerala, News, Top-Headlines, Conference, State, Chief Minister, Pinarayi vijayan, Inauguration, PK Kunhalikutty, Mujahid State Conference concluded.