Controversy | പാക് നടിമാരെ ഹണി ട്രാപിന് ഉപയോഗിച്ചുവെന്ന മുന്‍ സൈനികന്റെ ആരോപണത്തിനെതിരെ പ്രതിഷേധവുമായി താരങ്ങള്‍; 'മനുഷ്യത്വത്തിന്റെ ഏറ്റവും മോശം രൂപവും പാപവുമാണ് വ്യക്തിഹത്യ, രാജ്യം ധാര്‍മികമായി അവഹേളിക്കപ്പെട്ടു'

ന്യൂഡെല്‍ഹി: (www.kvartha.com) പാക് സിനിമാ നടിമാരെ ഹണി ട്രാപിന് ഉപയോഗിച്ചെന്ന പാകിസ്താനിലെ മുന്‍ സൈനികന്റെ വിവാദ ആരോപണത്തിനെതിരെ പ്രതിഷേധവുമായി നടിമാര്‍ രംഗത്തെത്തി. യൂട്യൂബര്‍ കൂടിയായ റിടയേര്‍ഡ് മേജര്‍ ആദില്‍ രാജയാണ് വിവാദ പരാമര്‍ശം നടത്തിയത്. എന്നാല്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ച് 'മോം' എന്ന ശ്രീദേവി അഭിനയിച്ച സാജല്‍ അലി ഉള്‍പെടെയുള്ള പാക് നടിമാര്‍ രംഗത്തെത്തി.

Controversy | പാക് നടിമാരെ ഹണി ട്രാപിന് ഉപയോഗിച്ചുവെന്ന മുന്‍ സൈനികന്റെ ആരോപണത്തിനെതിരെ പ്രതിഷേധവുമായി താരങ്ങള്‍; 'മനുഷ്യത്വത്തിന്റെ ഏറ്റവും മോശം രൂപവും പാപവുമാണ് വ്യക്തിഹത്യ, രാജ്യം ധാര്‍മികമായി അവഹേളിക്കപ്പെട്ടു'

റിടയേര്‍ഡ് ജെനറല്‍ ബജ് വ, മുന്‍ ഐ എസ് ഐ തലവന്‍ ഫായിസ് ഹമീദ് എന്നിവര്‍ക്കായി ചില നടിമാരും മോഡലുകളും രാഷ്ട്രീയനേതാക്കളെ കുടുക്കാന്‍ ശ്രമിച്ചുവെന്നാണ് ആദിലിന്റെ വ്‌ലോഗിന്റെ ഉള്ളടക്കം. ആദില്‍ പറഞ്ഞ സൂചനകള്‍ വെച്ച് നടിമാരേക്കുറിച്ചുള്ള വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചചച്ചയായി. സാജല്‍ അലി, മഹിറ ഖാന്‍, കുബ്ര ഖാന്‍, മെഹ്വിഷ് ഹയാത് എന്നിവരായിരിക്കാം ആ നടിമാരെന്ന നിലയില്‍ ചര്‍ചകളെത്തിയപ്പോഴാണ് നടിമാര്‍ തന്നെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. 

മനുഷ്യത്വത്തിന്റെ ഏറ്റവും മോശം രൂപവും പാപവുമാണ് വ്യക്തിഹത്യയെന്ന് സാജല്‍ അലി ട്വീറ്റ് ചെയ്തു. രാജ്യം ധാര്‍മികമായി അവഹേളിക്കപ്പെട്ടതില്‍ സങ്കടമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

കുബ്ര ഖാനും ആദിലിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. പറഞ്ഞ കാര്യങ്ങള്‍ക്കുള്ള തെളിവ് മൂന്ന് ദിവസത്തിനകം ഹാജരാക്കണമെന്നും അല്ലാത്തപക്ഷം പ്രസ്താവന പിന്‍വലിച്ച് പൊതുമധ്യത്തില്‍ മാപ്പുപറയണമെന്നും അവര്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആവശ്യപ്പെട്ടു. 

Controversy | പാക് നടിമാരെ ഹണി ട്രാപിന് ഉപയോഗിച്ചുവെന്ന മുന്‍ സൈനികന്റെ ആരോപണത്തിനെതിരെ പ്രതിഷേധവുമായി താരങ്ങള്‍; 'മനുഷ്യത്വത്തിന്റെ ഏറ്റവും മോശം രൂപവും പാപവുമാണ് വ്യക്തിഹത്യ, രാജ്യം ധാര്‍മികമായി അവഹേളിക്കപ്പെട്ടു'

സൈനികന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മെഹ്വിഷ് ഹയാത്തും പറഞ്ഞു. അതേസമയം വിഷയത്തില്‍ മാഹിറാ ഖാന്‍ പ്രതികരിച്ചിട്ടില്ല.

തന്റെ യൂട്യൂബ് ചാനലായ സോള്‍ജിയര്‍ സ്പീക്‌സിലൂടെയാണ് ആദില്‍ രാജ ഈ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. നടിമാരുടെ പേരെടുത്ത് പറയാതെ അവരുടെ ഇനിഷ്യലുകളാണ് അദ്ദേഹം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകമാണ് വീഡിയോ വൈറലായത്. 

Keywords:  News,National,India,Actress,Controversy,Controversial Statements,Soldiers,Social-Media,Criticism, 'Ms Marvel' Actor Hits Back After Pak Ex-Army Officer's 'Honey Trap' Claim
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia