ആന്ധ്രാപ്രദേശ്: (www.kvartha.com) ആന്ധ്രാപ്രദേശിലെ പല്‍നാട് സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നൂറിലേറെ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികളെ സത്തേന്‍പള്ളി സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
പ്രഭാതഭക്ഷണമായി തക്കാളി ചോറും കടല ചട്‌നിയും ഉച്ചക്ക് കോഴികറിയും സാമ്പാറുമാണ് കഴിച്ചതെന്ന് സ്‌കൂളിലെ വിദ്യാര്‍ഥികളിലൊരാള്‍ വെളിപ്പെടുത്തി. പിന്നാലെ വിദ്യാര്‍ഥികള്‍ക്ക് വയറിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
ഭക്ഷ്യവിഷബാധ മൂലമായിരിക്കാം കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്നും എല്ലാ വിദ്യാര്‍ഥികളും സുരക്ഷിതരാണെന്നും രക്ഷിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സര്‍കാര്‍ സൂപ്രണ്ട് വെങ്കിട്ടറാവു അറിയിച്ചു.
Keywords: News,National,India,Andhra Pradesh,hospital,Treatment,school,Students,Local-News,Food,Health,Health & Fitness, More Than 100 Students Fall Sick Due To Suspected Food Poisoning In Andhra