Minister | കണ്ണൂര്‍ മെഡികല്‍ കോളജ് 124 ഡോക്ടര്‍മാരുടെ ഇന്റഗ്രേഷന്‍ പൂര്‍ത്തിയാക്കിയെന്ന് മന്ത്രി വീണാ ജോര്‍ജ്

 


തിരുവനന്തപുരം: (www.kvartha.com) കണ്ണൂര്‍ പരിയാരം സര്‍കാര്‍ മെഡികല്‍ കോളജിലെ 124 അധ്യാപകരുടെ ഇന്റഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 36 പ്രൊഫസര്‍, 29 അസോസിയേറ്റ് പ്രൊഫസര്‍, 35 അസിസ്റ്റന്റ് പ്രൊഫസര്‍, 24 ലക്ചറര്‍ എന്നീ തസ്തികകളിലുള്ള ഡോക്ടര്‍മാരുടെ ഇന്റഗ്രേഷനാണ് പൂര്‍ത്തിയായത്. 508 നഴ്സുമാരുടെ ഇന്റഗ്രേഷന്‍ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Minister | കണ്ണൂര്‍ മെഡികല്‍ കോളജ് 124 ഡോക്ടര്‍മാരുടെ ഇന്റഗ്രേഷന്‍ പൂര്‍ത്തിയാക്കിയെന്ന് മന്ത്രി വീണാ ജോര്‍ജ്

പരിയാരം മെഡികല്‍ കോളജ്, പരിയാരം ദന്തല്‍ കോളജ്, അകാഡമി ഓഫ് ഫാര്‍മസ്യൂടികല്‍ സയന്‍സസ്, പരിയാരം കോളജ് ഓഫ് നഴ്സിംഗ്, സഹകരണ ഹൃദയാലയ, ഇന്‍സ്റ്റിറ്റിയൂട് ഓഫ് പാരമെഡികല്‍ സയന്‍സസ് എന്നിവ സര്‍കാര്‍ ഏറ്റെടുക്കുകയും മെഡികല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാക്കുകയും ചെയ്തിരുന്നു.

ഇതിനനുസൃതമായി ജീവനക്കാരെ ഏറ്റെടുത്ത് മെഡികല്‍ കോളജിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനായി 1551 തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. ഇത്തരത്തില്‍ തസ്തികകള്‍ സൃഷ്ടിക്കപ്പെട്ട അധ്യാപക, നഴ്സിംഗ് വിഭാഗം ജീവനക്കാരുടെ ഇന്റഗ്രേഷന്‍ നടപടികളാണ് പൂര്‍ത്തീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

Keywords: Minister Veena George says Kannur Medical College completed integration of 124 doctors, Thiruvananthapuram, News, Health, Health and Fitness, Health Minister, Medical College, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia