കോഴിക്കോട്: (www.kvartha.com) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണമെനു വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അടുത്ത വര്‍ഷത്തെ കലോത്സവം മുതല്‍ നോണ്‍ വെജ് വിഭവങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ മന്ത്രി ഇത്തവണ നോണ്‍ വെജ് വിഭവങ്ങള്‍ ഉള്‍പ്പെടുത്താനാകുമോയെന്ന് ഉറപ്പുപറയാനാകില്ലെന്നും വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
വിഷയത്തില്‍ സര്‍കാരാണ് തീരുമാനമെടുക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പണ്ടു മുതല്‍ തുടരുന്ന കീഴ് വഴക്കമാണ് വെജിറ്റേറിയന്‍. സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറയുന്നു. എന്തായാലും അടുത്ത വര്‍ഷം വെജിറ്റേറിയനും നോണ്‍വെജിറ്റേറിയനും ഉണ്ടാകും. കായിക മേളയ്ക്ക് വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും കൊടുക്കുന്നുണ്ട്. സര്‍കാരിനെ സംബന്ധിച്ച് ഇതിനു പ്രശ്‌നങ്ങളൊന്നും ഇല്ല.
ഇത്തവണ ഉള്‍പ്പെടുത്തുന്നത് ആലോചിച്ച് തീരുമാനിക്കും. ഇപ്പോഴത്തെ വിവാദത്തിനു കാരണം കലോത്സവ നടത്തിപ്പിനോടുള്ള അസൂയയും കുശുമ്പുമാണ്. യുഡിഎഫ് കാലത്ത് കലോത്സവം നടക്കുമ്പോള്‍ വി ടി ബല്‍റാം ഉറങ്ങുകയായിരുന്നോ എന്നും മന്ത്രി ചോദിച്ചു.
ഭക്ഷണമെനുവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് കലോത്സവത്തിലെ മുഖ്യപാചകകാരനായ പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു. ഭക്ഷണ മെനു തീരുമാനിക്കുന്നത് സര്‍കാരാണ്. സര്‍കാര്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂള്‍ കലോത്സവത്തില്‍ മാംസാഹാരം ഉള്‍പ്പെടുത്താത്തത് വിവാദമായ സാഹചര്യത്തിലാണ് ഇരുവരുടെയും പ്രതികരണം.
Keywords: Minister V Sivankutty on School Kalolsavam Food Menu Controversy, Kozhikode, News, Food, Kerala school Kalolsavam, Controversy, Minister, Kerala.