തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ന്യായമായ നികുതി വര്‍ധന നടപ്പാക്കുമെന്നും അത് ജനങ്ങള്‍ സ്വീകരിക്കുമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വരുമാനം കൂട്ടും. കിഫ്ബി വഴി വന്‍കിട പദ്ധതികള്‍ പ്രഖ്യാപിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
1960ലോ 70ലോ വാങ്ങിയിരുന്ന നികുതിതന്നെ ഇപ്പോള്‍ വാങ്ങാനാവില്ലെന്നും മന്ത്രി പറഞ്ഞു. ബജറ്റില്‍ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി മൂന്നിനാണു കെഎന്‍ ബാലഗോപാല്‍ തന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കുക. ഫെബ്രുവരി 10 വരെ ചേരുന്ന സഭ പിന്നീട് 27ന് പുനഃരാരംഭിച്ച് മാര്‍ച് 30നകം ബജറ്റ് പാസാക്കി പിരിയും.
Keywords: Minister K.N. Balagopal on tax hike, Thiruvananthapuram, News, Politics, Budget, Minister, Taxi Fares, Kerala.