Follow KVARTHA on Google news Follow Us!
ad

Stolen | പളളിയില്‍ ദേഹശുദ്ധി വരുത്തുന്നതിനിടെ വ്യാപാരിയുടെ റാഡോ വാച് കവര്‍ന്നു; വീഡിയോ പുറത്ത്

Merchant's Rado watch stolen; Video out, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) പളളികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാള്‍ വ്യാപാരിയുടെ റാഡോ വാച് കവര്‍ന്നതിന് ശേഷം മുങ്ങിയതായി പരാതി. പയ്യന്നൂര്‍ ടൗണിലെ വ്യാപാരിയുടെ അരലക്ഷം രൂപ വിലവരുന്ന റാഡോ വാചാണ് നഷ്ടമായത്. പയ്യന്നൂര്‍ ടൗണില്‍ മൊബൈല്‍ ഫോണ്‍ കട നടത്തുന്ന തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി വികെപി അശ്‌റഫിന്റെ വാചാണ് കവര്‍ന്നത്. ഇക്കഴിഞ്ഞ 18ന് പയ്യന്നൂര്‍ ടൗണിലെ ജുമാമസ്ജിദില്‍ വൈകുന്നേരം നിസ്‌കാരത്തിനെത്തി ദേഹശുദ്ധി വരുത്തുന്നതിനിടെ കയ്യിലെ വാച് അഴിച്ച് വാടര്‍ ടാപിന്റെ സമീപത്ത് വച്ചതായിരുന്നു.
          
Latest-News, Kerala, Kannur, Top-Headlines, Crime, Robbery, Theft, Investigates, Video, Merchant's Rado watch stolen; Video out.

അംഗശുദ്ധി വരുത്തി വാച് എടുക്കാന്‍ വരുന്നതിനിടെ നിമിഷങ്ങള്‍ക്കുളളില്‍ വാചുമായി മോഷ്ടാവ് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നിരീക്ഷണ ക്യാമറ പരിശോധിച്ചതില്‍ നിന്നും മധ്യവയസ്‌കനായ ഒരാള്‍ റാഡോ വാചെടുത്ത് കടന്നുകളയുന്നതായി ദൃശ്യത്തില്‍ നിന്നും വ്യക്തമായതോടെ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ പളളികള്‍ കേന്ദ്രീകരിച്ച് വിശ്വാസികളുടെ വിലപിടിപ്പുളള വാചുകളും മൊബൈല്‍ ഫോണുകളും മോഷ്ടിച്ച് മംഗ്ളൂറിലും മറ്റും വില്‍പന നടത്തുന്ന കര്‍ണാടക സ്വദേശിയുടെ ദൃശ്യമാണ് സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുളളതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ സമാനമായ രീതിയില്‍ കവര്‍ച നടത്തിയതിന് കാസര്‍കോട് ജില്ലയിലും നിരവധി കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.



Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Robbery, Theft, Investigates, Video, Merchant's Rado watch stolen; Video out.
< !- START disable copy paste -->

Post a Comment