Follow KVARTHA on Google news Follow Us!
ad

ആര്‍ത്തവ അവധിയും സ്ത്രീകളും

Menstrual leave and women, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
എഴുത്തുപുര 

-പ്രതിഭാരാജന്‍

(www.kvartha.com) സ്ത്രീ-പുരുക്ഷ സമത്വം നീണാള്‍ വാഴട്ടെ. ഇത് അതിമനോഹര ആശയം. പുരുഷനോടൊപ്പം, എന്നാല്‍ അവരേക്കാള്‍ ഒരു പടി മുന്നിലായി സ്തീകള്‍ വളരട്ടെ, പന്തലിക്കട്ടെ. ലോകത്തിന്റെ പല രാജ്യങ്ങളിലും ഈ പ്രവണത നിലവിലുണ്ട്. ആഫ്രിക്കയില്‍ പുരുഷന് പ്രവേശനമില്ലാത്ത ഒരു ഗ്രാമം തന്നെയുണ്ട്. ഇപ്പോള്‍ ഇവിടെത്തെ റേഷന്‍ കാര്‍ഡില്‍ വരെ ഗൃഹനാഥനെ വെട്ടി ഗൃഹനാഥയ്ക്കാണല്ലോ മുഖ്യ സ്ഥാനം. അങ്ങനെ പുരുഷന്‍ ഇതേവരെ ചെയ്തു കൂട്ടിയതിന്റെ തിക്താനുഭം അവന്‍ അനുഭവിച്ചു തീര്‍ക്കട്ടെ. വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞതു പോലെ ജയിലില്‍ കിടക്കുന്ന നാരായണിക്ക് നന്മ വരുത്തട്ടെ.
               
Latest-News, Kerala, Article, Woman, Health, Health & Fitness, Menstrual leave and women.

സ്ത്രീകള്‍ക്കെന്താണ് ഒരു കുറവ്? പുരുഷന്മാര്‍ ചെയ്യുന്ന ഒട്ടുമിക്ക ജോലികളും സ്ത്രീകളും ചെയ്യുന്നു.
തെങ്ങിലും വേണേല്‍ കവുങ്ങിലും അവര്‍ കയറുന്നു, ഓട്ടോയും ബസും ഓടിക്കുന്നു. വിമാനം പറപ്പിക്കുന്നു.
വാല്‍മീകി കാട്ടാളനോട് പറഞ്ഞതു പോലെ, മാ-നിഷാദാ, അരുത് കാട്ടാളാ...അരുത്'. വിവേചനത്തിന്റെ കാലം കഴിഞ്ഞു മക്കളെ. ഇനിയും സ്ത്രീകള്‍ കടന്നു ചെല്ലാത്ത വല്ല മേഖലയുമുണ്ടോ?. അങ്ങനെയുണ്ടെങ്കില്‍ തന്നെ അതുപരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജെന്റര്‍ റിസോര്‍ഡസ് സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്.

ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്കു വന്നേക്കാവുന്ന വയറു വേദനക്കും പരിഹാരമായിരിക്കുന്നു. വയറു വേദനയുണ്ടോ? ക്ലാസില്‍ വരണ്ട. പുരുഷ വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്നത്രയും സമയം ക്ലാസില്‍ ഇരുന്നു മുഷിയുകയും വേണ്ട. ഓട്ടമല്‍സരത്തില്‍ ഒന്നാമനായി ഓടിയെത്താന്‍ ദലിതു കുട്ടികള്‍ പകുതി ദൂരം ഓടിയാല്‍ മതി എന്ന് രസത്തിനു പറയും വിധത്തില്‍ പുരുഷന്മാരേക്കാള്‍ പകുതി അറ്റന്‍ഡന്‍സു മതിയാകും, ഇനി മുതല്‍ ആര്‍ത്തവ സ്തീകള്‍ക്ക്. അല്ലെങ്കിലും പഠിക്കുന്നോര്‍ക്ക് പാസ്സാവാന്‍ എന്തിനു ക്ലാസിലിരിക്കണം?
              
Latest-News, Kerala, Article, Woman, Health, Health & Fitness, Menstrual leave and women.

ഇങ്ങനെ പുരുഷമേധാവിത്വം കൊടികുത്തി വാണിരുന്ന ഒരു കാലത്തില്‍ നിന്നും സ്ത്രീസമത്വത്തിലേക്കുള്ള ദൂരം കുറഞ്ഞു കുറഞ്ഞു ഇല്ലാതായി വരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കുസാറ്റിലെ ആര്‍ത്തവ അവധി. 1960-കളുടെ തുടക്കത്തില്‍ ആരംഭിച്ച് ഇന്നും അതിന്റെ ആരവം അവസാനിക്കാത്ത രണ്ടാം ഫെമിനിസ്റ്റ് പ്രവര്‍ത്തനത്തിന്റെ ഉപജ്ഞാതാവായ, സ്ത്രീ പുരുഷ സമാനതയ്ക്കായി ഉഴിഞ്ഞിട്ട കേറ്റ് മിലറ്റ് ഒരിക്കല്‍ പറഞ്ഞു, 'ആരെന്തു പറഞ്ഞാലും, ഗവേഷണം നടത്തിയാലും ലിംഗ സമത്വം അപ്രായോഗികമായിരിക്കും. എത്ര കണ്ട് ശ്രമിച്ചാലും, ജീവിതത്തിന്റെ മിക്ക മണ്ഡലങ്ങളിലും പുരുഷനായിരിക്കും മേല്‍ക്കോയ്മ. അതു ജന്മ സിദ്ധമോ പ്രകൃതി നിയമമോ ആണ്'.

തെങ്ങുകയറ്റവും, ചക്രം പിടിക്കലുമെല്ലാം ശരി തന്നെ, എങ്കില്‍ പോലും വിദ്യാഭ്യാസം, മന:ശാസ്ത്രം, മതം, സാമ്പത്തിക ശാസ്ത്രം, രാഷ്ട്ര വ്യവഹാരം, ഇവയിലെല്ലാം പുരുഷന്റെ മുന്നേറ്റത്തിനോടൊപ്പം എത്താന്‍ സ്ത്രീകള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. കഴിയാറുമില്ല. കരുത്തു കാട്ടി സ്ത്രീയെ കീഴ്പ്പെടുത്താന്‍ പുരുഷന്‍ കാണിക്കുന്ന വ്യഗ്രതക്കാണ് അയവു വരേണ്ടത്. നിയമം കൊണ്ടല്ല, ഉയര്‍ന്ന ബോധം കൊണ്ട്, അത്യുന്നതിയിലെ സംസ്‌കാരം കൊണ്ട്.

സ്ത്രീകള്‍ക്ക് കുയില്‍ നാദം പോലയുള്ള ശബ്ദവും, കൃശഗാത്രതയും, മുല്ലപ്പൂ ഇറുക്കാന്‍ പോലും കരുത്തില്ലാത്ത ശകുന്തളമാരായും, കക്കി വിളിച്ചാല്‍ പോലും മധുരിക്കുന്ന ശബ്ദവും, മാന്തിപ്പറിക്കാന്‍ കഴിയാത്ത വിധം നേര്‍ത്ത കൈനഖവും, ചെറുത്തു നില്‍ക്കാന്‍ ഒന്നും തന്നെ നല്‍കാതെയാണ് പ്രകൃതി സ്ത്രീയെ ഭുമിയിലയച്ചത്. അതിനു പുരുഷ ജന്മമെന്തു പിഴച്ചു?. പിഴച്ചത് നിയനിര്‍മ്മാണത്തിലാണ്. പഠിപ്പിച്ച സംസ്‌കാര ശൂന്യതയിലാണ്.

ആലോചിക്കാതെ കെട്ടിയാല്‍ പിന്നെ ജീവിതം മുഴുവന്‍ അനുഭവിച്ചു തീര്‍ക്കേണ്ട കഷ്ടതക്കെതിരെ, വൈവാഹിക ജീവിതത്തില്‍ പരസ്പര 'പ്രണയ' ത്തിനു സാധിക്കാതെ വരുന്നതിനെ, എല്ലാം വിധിയെന്ന് സമാധാനിക്കുന്നതിനെതിരെയാണ് സ്തീ ശാക്തീകരണമുണ്ടാകേണ്ടത്. ജീവിത പങ്കാളിയെ സ്വീകരിക്കുന്നതിനും, ശരിയാകില്ലെന്നു തോന്നിയാല്‍ തിരസ്‌ക്കരിക്കുന്നതിനും സ്ത്രീകള്‍ക്ക് സാമൂഹീകാവകാശം കിട്ടണം. നിയമം പോയി പണി നോക്കട്ടെ. സമൂഹമാണ് മാറേണ്ടത്. പോരാട്ടം ശക്തിപ്പെടേണ്ടത് അവിടെയാണ്.

ഇഷ്ടമില്ലാത്ത, മുഷിഞ്ഞ കുപ്പായം മാറുന്നത്രയും നിസ്സാരമായി ഭര്‍ത്താവിനെ മാറാന്‍ അനുവാദമുള്ള സംസ്‌കാരികതയേയാണ് വരവേല്‍ക്കേണ്ടത്. വിദേശ രാജ്യങ്ങളില്‍ അതുണ്ട്. ഇനിയും ഇന്ത്യന്‍ സമരങ്ങള്‍ക്ക് അതിനു കഴിഞ്ഞിട്ടില്ല. പ്രകൃതി തന്നെ തടസം നില്‍ക്കുന്നു. ബുദ്ധിവൈഭവമുള്ള സ്ത്രീകളെ സൃഷ്ടിക്കാന്‍ പ്രകൃതി മടിക്കുന്നു. എല്ലാം തികഞ്ഞവര്‍ ചെറ ന്യൂനപക്ഷം മാത്രം. സമരവീര്യത്തിലും, ശാക്തീകരണത്തിലും, അതിന്റെയെല്ലാം ആകെത്തുകയായ സാഹിത്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. പി വല്‍സല, സുഗതകുമാരി, ബാലാമണിയമ്മ, മകള്‍ മാധവിക്കുട്ടി, കെആര്‍ മീര, തുടങ്ങി ഏത്രയോ വനിതാ എഴുത്തുകാരെ, ജാനകി, ചിത്ര, സുജാത, പി ലീല തുടങ്ങിയ പ്രശസ്തരെ മറന്നു കൊണ്ടല്ല ഇതെഴുതുന്നത്.

നോക്കൂ....പുരുഷമേധാവിത്വം ഏറെ ആരോപിക്കപ്പെട്ട അതിന്റെ പേരില്‍ അന്തരീഷത്തില്‍ ഉഷ്ണം പടര്‍ത്തിയ എംടിയുടെ 'കാലം', ഒവി വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' മലയാറ്റൂരിന്റെ 'യന്ത്രം' തുടങ്ങിയ നോവകളെ സമൂഹം കൈയ്യേറ്റതു പോലുള്ള സൃഷ്ടി വൈഭവം പെണ്ണെഴുത്തില്‍ പ്രത്യക്ഷപ്പെട്ടു കാണാറില്ല. പുരുഷാധിപത്യത്തെക്കുറിച്ച് തൊണ്ട കീറി വാദിച്ചോളു. ജീവശാസ്ത്രപരമായി സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസത്തിന്റെ നേര്‍ക്ക് കാര്‍ക്കിച്ചു തുപ്പിക്കോളു, എന്നാലും, പെറ്റുവീണ പെണ്‍കുഞ്ഞിന്റെ മുഖത്ത് കരച്ചിലിനോടൊപ്പം ഓമനത്വത്തിന്റെ പുഞ്ചിരി വിടരും എന്നത് ശ്രദ്ധിച്ചാല്‍ മനസിലാവും.

ആണ്‍കുഞ്ഞിന്റെ മുഖത്ത് പാരുഷ്യവും. ഈ പുഞ്ചിരി സ്ത്രീകളുടെ പൊതുവേയുള്ള ശാലീനതയാണ്. പ്രകൃതി നല്‍കുന്ന കനിവാണ്. ആണ്‍കുട്ടിയുടെ മുഖത്ത് പ്രത്യക്ഷപ്പെടുന്ന പൗരുഷ്യം ബലത്തിന്റേതാണ്, ആക്രമണോത്സുകതയുടേതാണ് . അതു പ്രകൃതി അവരില്‍ ഇട്ടെറിഞ്ഞു പോകുന്നതാണ്. സുന്ദരമായി സാരി ചുറ്റി മുടി പിന്നിയിട്ടു പൂ കെട്ടിയ സുന്ദരിയായ ഒരു സ്ത്രീ ബസ്സിനു കൈകാണിക്കുന്നു. എത്ര തിരക്കുണ്ടായാലും വണ്ടി നില്‍ക്കും. അഥവാ നിന്നില്ലെങ്കില്‍ അവളുടെ മുഖത്ത് ചിരിയായിരിക്കും പരക്കുക. അത്തരം സാഹചര്യങ്ങള്‍ വരുമ്പോള്‍ ചിരി വിടര്‍ത്താന്‍ പുരുഷനാവില്ല. അവന്‍ തെറി വിളിച്ചെന്നിരിക്കും.

ഇതു കേവലം കഴിവുകളുടെയും കഴിവ് കേടിന്റെയും പ്രത്യേകതയല്ല, ജീവശാസ്ത്രപരമായുള്ള സ്ത്രീ പുരുഷ വ്യത്യസ്തകളുടേതാണ്. ഇനി ബുദ്ധി ജീവികളിലെ സ്തീപുരുഷ സ്വാധീനം പരിശോധിക്കാം. സ്ത്രീകളുടെ കൂട്ടത്തിത്തില്‍ നിന്നു നമുക്കൊരു സോക്രട്ടീസിനെ, പ്ലേറ്റോയെ, ഹോമറിനെ, ഷേക്സ്പിയറെ, വാല്‍മീകിയെ, വ്യാസനെ, ഐന്‍സ്റ്റൈന്റിനെ, ന്യൂട്ടനെ, ഡാര്‍വിനെ, ത്യാഗരാജനെ, ഡാവിഞ്ചിയെ, മൈക്കലാഞ്ചലോയെ, ടോള്‍സ്റ്റോയിയെ, ദസ്തെയെവ്സ്‌കിയെ കാളിദാസനെ, ടാഗോറിനെ, ഗാന്ധിജിയെ, എന്തിനേറെ ഒവി വിജയനേപ്പോലും കണ്ടു കിട്ടാനില്ല. സമാനതകള്‍ ഇല്ലാ എന്നല്ല. തുലോം കുറവ്.

പുരുഷന്റെ കാമത്തില്‍ നിന്നും, അത് അടക്കി നിര്‍ത്താന്‍ അവനു കഴിയാത്തതിന്റെ പേരില്‍ നടക്കുന്ന ആക്രമങ്ങള്‍, ഏതെങ്കിലും സ്ത്രീ എപ്പോഴെങ്കിലും ഒരു പുരുഷനെ ബലാല്‍സംഗം ചെയ്ത ചരിത്രമുണ്ടോ എന്നു ചോദിച്ചേക്കാം. ചോദ്യം പ്രസക്തവുമാണ്. നിങ്ങള്‍ പുരുഷനെ വെടിയുക. സ്വയം പ്രാപ്തരാവുക. സ്വവര്‍ഗാനുരാഗികളാവുക. മാറിത്താമസിക്കുക. പുരുഷാധിക്രമം സഹിക്കവയ്യാതെ മാറി താമസിക്കുന്ന സ്ത്രീകളുടെ ഒരു ജില്ലയുണ്ട് ആഫ്രീക്കയില്‍. അവിടെ, സ്ത്രീകള്‍ക്ക് സുഖം തന്നെയാണോ എന്നു ഒന്ന് അന്വേഷിക്കുക.

സമത്വത്തിന്റെ പേരില്‍ പ്രകൃതി നിയമങ്ങളെ വെല്ലുവിളിക്കാന്‍ ശ്രമിക്കുന്നതിനു മുമ്പ് ഇനിയും ഇവിടെ ഫെമിനിസ്റ്റുകളായ ഏറെ കേറ്റ് മില്ലറ്റുകള്‍ ഉദിച്ചു വരേണ്ടിയിരിക്കുന്നു. ധര്‍മ്മം പുനസ്ഥാപിക്കാന്‍ നടന്ന മഹാഭാരത യുദ്ധം പോലെ മറ്റൊന്ന്. മഹാഭാരതയുദ്ധത്തിനിടയിലെ ഭഗവത്ഗീതാ വചനങ്ങളില്‍ കൃഷ്ണന്‍ പറയുന്നുണ്ട്, ധര്‍മ്മസംസ്തായാര്‍ത്ഥായ സംഭവാമി എന്ന്. ധര്‍മ്മം പുനസ്ഥാപിക്കകയായിരുന്നു യുദ്ധ ലക്ഷ്യം.
എന്നാല്‍ ധര്‍മ്മം സ്ഥാപിക്കപ്പെട്ടോ എന്നതിന്റെ ഉത്തരമായി മൗസല പര്‍വ്വത്തിലെത്തുമ്പോള്‍ എല്ലാ വിജയവും വന്‍ പരാജയങ്ങളായിരുന്നു എന്ന് നമുക്ക് കാണാനാകുന്നു. എല്ലാ ധര്‍മ്മ സംരക്ഷണ പരീക്ഷണങ്ങളും കാലത്തിനു വെറും കളിതമാശകള്‍ മാത്രമാണ്.

Keywords: Latest-News, Kerala, Article, Woman, Health, Health & Fitness, Menstrual leave and women.

Post a Comment