Follow KVARTHA on Google news Follow Us!
ad

Massive Fire | നാസികിലെ ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം; 14 പേര്‍ ആശുപത്രിയില്‍, 5 പേരുടെ നില ഗുരുതരം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തMaharashtra,News,Fire,hospital,Treatment,National,
നാസിക്: (www.kvartha.com) മഹാരാഷ്ട്രയിലെ നാസികിലെ ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം. നിരവധി ജോലിക്കാര്‍ ഫാക്ടറിയില്‍ കുടുങ്ങുക്കിടക്കുന്നതായി സംശയിക്കുന്നു. നാസികിലെ മുണ്ടെഗാവ് ഗ്രാമത്തിലെ ഫാക്ടറിയില്‍ ഞായറാഴ്ച രാവിലെ 11 മണിക്കാണ് അപകടം.

Massive Fire After Explosion In Nashik Factory, Workers Feared Trapped, Maharashtra, News, Fire, Hospital, Treatment, National.

നിരവധി അഗ്‌നിശമന സേനായൂനിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നുണ്ട്. തീപിടുത്തത്തിന്റെ യഥര്‍ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതര്‍ പറഞ്ഞു.

14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. കുടുങ്ങി കിടക്കുന്നവരില്‍ 11 തൊഴിലാളികളെ രക്ഷപ്പെടുത്തിയെന്നും ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും അഗ്‌നിശമന സേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കെട്ടിടത്തില്‍ നിന്ന് തീയും പുകയും ഉയരുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.

Keywords: Massive Fire After Explosion In Nashik Factory, Workers Feared Trapped, Maharashtra, News, Fire, Hospital, Treatment, National.

Post a Comment