ചെന്നൈ: (www.kvartha.com) പ്രണയം തകര്‍ന്നതിന്റെ പേരില്‍ സ്വന്തം മെഴ്സിഡസ് കാര്‍ ഡോക്ടര്‍ തീയിട്ട് നശിപ്പിച്ചതായി പൊലീസ്. തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. കാറിന് തീയിട്ട 29കാരനായ ഡോക്ടര്‍ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട് ധര്‍മപുരി സ്വദേശിയാണ് യുവാവ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കാഞ്ചീപുരത്തെ ഒരു സ്വകാര്യ മെഡികല്‍ കോളജിലെ സഹപാഠിയായിരുന്ന യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും അകന്നു. ഇതിന് പിന്നാലെ വിഷാദരോഗത്തിന് അടിമയായ ഡോക്ടര്‍ ചികിത്സയില്‍ തുടരുകയായിരുന്നു.
ഇയാള്‍ കാറിന് തീയിട്ടത് ആത്മഹത്യാശ്രമമായിരുന്നുവെന്ന് സംശയിക്കുന്നു. തീയിട്ടശേഷം യുവാവ് കാറില്‍ തന്നെയിരിക്കുകയായിരുന്നു. കാമുകിയുമൊത്ത് സമയം ചിലവഴിച്ചിരുന്ന കുളത്തിന്റെ സമീപത്തുവച്ചാണ് യുവാവ് കാറിന് തീയിട്ടത്. ഏറെനേരം കാറിനകത്തുതന്നെയിരുന്ന യുവാവ് ശ്വാസതടസം അനുഭവപ്പെട്ടതിന് പിന്നാലെ പുറത്തേക്കിറങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ ഫയര്‍ ഫോഴ്സിനെ വിവരമറിയിച്ചു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.
ഡോക്ടറുടെ കാമുകിയായിരുന്ന യുവതി സംഭവസമയത്ത് കാറിലുണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല, യുവതിയുടെ ഫോണ്‍ നമ്പര്‍ കണ്ടെത്തി അവര്‍ സുരക്ഷിതയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
Keywords: Man sets fire to Mercedes Benz car after spat with his friend, Chennai, Suicide Attempt, Car, Fire, Doctor, Police, National.