Follow KVARTHA on Google news Follow Us!
ad

Accidental Death | കിണറ്റില്‍ വീണ പൂച്ചയെ എടുക്കാനിറങ്ങിയ മധ്യവയസ്‌കന്‍ കയര്‍ പൊട്ടി താഴേക്ക് വീണ് ദാരുണമായി മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Local News,Accidental Death,hospital,Kerala,
ഇരിട്ടി: (www.kvartha.com) പേരാവൂരില്‍ കിണറ്റില്‍ വീണ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെ ഗൃഹനാഥന്‍ കിണറ്റിലേക്ക് വീണു മരിച്ചു. പേരാവൂര്‍ ചാണപ്പാറയില്‍ കാക്കശേരി ഷാജി (48) ആണ് മരിച്ചത്. പൂച്ചയുമായി മുകളിലേക്ക് കയറുന്നതിനിടെ കയര്‍ പൊട്ടി താഴേക്ക് വീഴുകയായിരുന്നു. ഞായറാഴ്ച രാവിലെ ഏഴരമണിയോടെയായിരുന്നു അപകടം.
  
Man drowned in well while trying to rescue cat, Kannur, News, Local News, Accidental Death, Hospital, Kerala.

കയര്‍ കെട്ടി കിണറ്റിലിറങ്ങി പൂച്ചയുമായി മുകളിലേക്ക് കയറുകയായിരുന്നു. കിണറിന്റെ അവസാനത്തെ പടവിലെത്തുന്നതിനു തൊട്ടുമുമ്പ് കയര്‍ പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു. ഭാര്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ഷാജിയെ പുറത്തെടുത്ത് ഉടന്‍ തന്നെ പേരാവൂര്‍ താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാധയാണ് ഷാജിയുടെ ഭാര്യ. പേരാവൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Keywords: Man drowned in well while trying to rescue cat, Kannur, News, Local News, Accidental Death, Hospital, Kerala.

Post a Comment