Follow KVARTHA on Google news Follow Us!
ad

Accidental Death | 80 ദിവസം പ്രായമായ മകളുടെ മാമോദീസചടങ്ങ് തീരുമാനിക്കാന്‍ ഭാര്യാവീട്ടിലേക്ക് പോവുന്നതിനിടെ സ്‌കൂടര്‍ അപകടത്തില്‍പെട്ട് പിതാവ് മരിച്ചു

Man died in road accident near Gudalur#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ



ഗൂഡല്ലൂര്‍: (www.kvartha.com) മകളുടെ മാമോദീസചടങ്ങ് തീരുമാനിക്കാന്‍പോയ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. വയനാട് നിരവില്‍പ്പുഴ തൊണ്ടനാട് മക്കിയാട്ടെ പൊര്‍ളോം നെല്ലേരി കിഴക്കേകുടിയില്‍ ബേബിയുടെയും ജെസ്സിയുടെയും മകന്‍ ജിബി(28)നാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരന്‍ ജോബിന്‍ ഗുരുതരപരുക്കുകളോടെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഗൂഡല്ലൂരില്‍നിന്നും പാടുന്തറയിലെ ഭാര്യാവീട്ടിലേക്ക് പോവുന്നതിനിടെ സ്‌കൂടര്‍ റോഡിലെ ഹമ്പില്‍വെച്ച് അപകടത്തില്‍പെടുകയായിരുന്നു. ഗൂഡല്ലൂരിന് സമീപം പാടുന്തറയില്‍ മാത്തുക്കുട്ടി എസ്റ്റേറ്റിന് സമീപം ബസ് സ്റ്റോപില്‍ വച്ചാണ് അപകടമുണ്ടായത്.

News,National,India,Tamilnadu,Accident,Accidental Death,Youth, Man died in road accident near Gudalur



ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. ഹമ്പില്‍ തട്ടി സ്‌കൂടര്‍ നിയന്ത്രണംവിട്ടതോടെ പിന്നിലിരിക്കുകയായിരുന്ന ജിബിന്‍ റോഡില്‍ തെറിച്ചുവീണ് തലയിടിച്ചാണ് മരിച്ചത്. തന്റെ 80 ദിവസം പ്രായമായ കുട്ടിയുടെ മാമോദീസചടങ്ങുകള്‍ തീരുമാനിക്കാനായി ജിബിന്‍ സഹോദരനോടൊപ്പം പാടുന്തറ ചക്കിച്ചിവയലിലെ ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെയാണ് ദാരുണസംഭവം. ഭാര്യ: പുനിത മേരി. മറ്റൊരുസഹോദരന്‍ ജോഷിന്‍.

അതേസമയം, യാത്രക്കാരുടെ ശ്രദ്ധയില്‍പെടാത്ത രീതിയിലാണ് ഇവിടെ ഹമ്പ് നിര്‍മിച്ചതെന്നു അതാണ് അപകടത്തിന് കാരണമായതെന്നും പ്രദേശവാസികള്‍ ആരോപിച്ചു. 

Keywords: News,National,India,Tamilnadu,Accident,Accidental Death,Youth, Man died in road accident near Gudalur

Post a Comment