Follow KVARTHA on Google news Follow Us!
ad

Dead | ബിഹാറില്‍ സരസ്വതി പൂജയോടനുബന്ധിച്ചുള്ള ഘോഷയാത്രക്കിടെ വിദ്യാര്‍ഥി വെടിയേറ്റുമരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Patna,News,Police,Report,National,
പട്‌ന: (www.kvartha.com) ബിഹാറില്‍ സരസ്വതി പൂജയോടനുബന്ധിച്ചുള്ള ഘോഷയാത്രക്കിടെ വിദ്യാര്‍ഥി വെടിയേറ്റുമരിച്ചു. പട്‌നയിലെ ഗാന്ധി മൈതാന് സമീപം വെള്ളിയാഴ്ച രാത്രിയാണ് ദുരന്തം സംഭവിച്ചത്. ജെഹാനാബാദ് സ്വദേശിയായ ധീരജ് കുമാറാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

Man died in celebratory firing during idol immersion procession in Bihar, Patna, News, Police, Report, National.

സരസ്വതി പൂജയുടെ ഭാഗമായി വിഗ്രഹ നിമജ്ജനത്തിനോടനുബന്ധിച്ച് നടത്തിയ ഘോഷയാത്ര ഗാന്ധി മൈതാനത്തിന് സമീപം എത്തിയപ്പോഴാണ് വിദ്യാര്‍ഥിക്ക് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ ധീരജ് കുമാറിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് പട്‌ന എസ് പി മാനവ് ജിത് സിങ് ധിലന്‍ പറഞ്ഞു.

ജാഥയില്‍ ഉണ്ടായിരുന്നവരില്‍ ഒരാള്‍ തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും അബദ്ധത്തില്‍ ധീരജിന് വെടിയേല്‍ക്കുകയായിരുന്നുവെന്നുമാണ് റിപോര്‍ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Keywords: Man died in celebratory firing during idol immersion procession in Bihar, Patna, News, Police, Report, National.

Post a Comment