Follow KVARTHA on Google news Follow Us!
ad

Arrested | കന്നുകാലികളെ അതിക്രൂരമായ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന കേസില്‍ പ്രതി പിടിയില്‍; സഹായകമായത് സിസിടിവി ദൃശ്യങ്ങള്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kollam,News,Local News,Abuse,Arrested,Complaint,CCTV,Police,Kerala,
കൊല്ലം: (www.kvartha.com) കന്നുകാലികളെ അതിക്രൂരമായ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന കേസില്‍ പ്രതി പിടിയില്‍. കൊല്ലം ചടയമംഗലത്ത് നിന്നുമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പേരേടം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മണി ആണ് മൃഗങ്ങളെ കൊടും ക്രൂരതയ്ക്കിരയാക്കിയത്. ഞായറാഴ്ച പുലര്‍ചെ ഒരുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Man Arrested For Abusing Cow, Kollam, News, Local News, Abuse, Arrested, Complaint, CCTV, Police, Kerala.

തൊഴുത്തില്‍നിന്ന് മൃഗങ്ങളുടെ ശബ്ദം കേട്ട് ഫാമിലെ ജീവനക്കാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി മതില്‍ ചാടി കടന്നുകളഞ്ഞു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. പശുക്കളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി മണി പൊലീസിനോട് സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മുന്‍കാലങ്ങളിലും പ്രതി സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷം മയ്യനാട് ഭാഗത്ത് സമാനമായ രീതിയില്‍ വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിക്കുന്നയാള്‍ക്കെതിരെ ക്ഷീരകര്‍ഷകര്‍ രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുളള പരാതികള്‍ ജില്ലയിലെ മറ്റ് സ്റ്റേഷനുകളില്‍ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.

Keywords: Man Arrested For Abusing Cow, Kollam, News, Local News, Abuse, Arrested, Complaint, CCTV, Police, Kerala.

Post a Comment