Follow KVARTHA on Google news Follow Us!
ad

Killed | 'പാലക്കാട് സ്വദേശിയായ യുവാവ് പോളന്‍ഡില്‍ കൊല്ലപ്പെട്ടു'; പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ പിടിയിലായതായി റിപോര്‍ട്

Malayali youth killed in Poland#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


പാലക്കാട്: (www.kvartha.com) 30 കാരനായ മലയാളി യുവാവ് പോളന്‍ഡില്‍ കൊല്ലപ്പെട്ടതായി കുടുംബം. പുതുശേരി സ്വദേശി ഇബ്രാഹിം ശെരീഫ് ആണ് മരിച്ചത്. പോളന്‍ഡിലെ ഐഎന്‍ജി ബാങ്കില്‍ ഐടി വിഭാഗം ജീവനക്കാരനായ ഇബ്രാഹിമിനെ കഴിഞ്ഞ 24 മുതല്‍ ഫോണില്‍ ലഭ്യമായിരുന്നില്ല. തുടര്‍ന്ന് കുടുംബം എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. 

News,Kerala,State,World,Poland,Killed,Police,Family,Youth, Malayali youth killed in Poland


പോളന്‍ഡ് പൗരനൊപ്പമായിരുന്നു ഇബ്രാഹിം ശെരീഫ് താമസിച്ചിരുന്നത്. യുവാവിന്റെ കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എംബസി അറിയിച്ചതായാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസിനെ നിരന്തരം ബന്ധപ്പെടുന്നതായും എംബസി അധികൃതര്‍ വ്യക്തമാക്കി. 

Keywords: News,Kerala,State,World,Poland,Killed,Police,Family,Youth, Malayali youth killed in Poland

Post a Comment